ചിറ്റുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chittumala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ചിറ്റുമല. കുണ്ടറ-ചിറ്റുമല, മൺറോത്തുരുത്ത് - ചിറ്റുമല, ഭരണിക്കാവ് -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം.

ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

സ്ഥാനം[തിരുത്തുക]

കൊല്ലം നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  ദേശീയപാത 183-ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.

ചിറ്റുമല ബ്ലോക്ക്[തിരുത്തുക]

സ്വരാജ് ട്രോഫി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്.[1]

പുറം കണ്ണികൾ[തിരുത്തുക]

  1. "തദ്ദേശ സ്വയംഭരണ വകുപ്പ്". lsgkerala.gov.in. ശേഖരിച്ചത് 2018-12-24. Text " LSGD Kerala" ignored (help)
"https://ml.wikipedia.org/w/index.php?title=ചിറ്റുമല&oldid=3248160" എന്ന താളിൽനിന്ന് ശേഖരിച്ചത്