ചൈനീസ് ചായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chinese tea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Green tea leaves steeping in a gaiwan

തേയിലയും ചൂട് വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയമാണ് ചൈനീസ് ചായ . തേയില തദേശീയ ചൈനീസ് രീതിയിൽ ആണ് ഇതിനായി സംസ്കരിച്ച് എടുക്കുന്നത് . ചൈനീസ് ചായ ദിവസം മുഴുവൻ സമയ വ്യത്യാസം ഇല്ലാതെ കഴിക്കുന്ന ഒന്നാണ് ഇത് ഊണിന്റെ സമയത്തും വെള്ളത്തിന്‌ പകരം കഴിക്കുന്നു.

ചരിത്രം[തിരുത്തുക]

ചൈനീസ് ചായയുടെ ചരിത്രം ആരംഭിക്കുന്നത് 2737 BCE ഇൽ ആണ് . ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ്ങ് ആണ് ചൈനീസ് ചായ കണ്ടുപിടിച്ചത് എന്ന് പറയുന്നു. വെള്ളം തിളപ്പിക്കുന്ന സമയത്ത് അടുത്ത് നിന്ന മരത്തിൽ നിന്നും കുറച്ച് ഉണങ്ങിയ ഇലകൾ വെള്ളത്തിൽ വീണു എന്നും അങ്ങനെ ചൈനീസ് ചായ ഉണ്ടായി എന്നുമാണ് കഥ.[1]

വർഗങ്ങൾ[തിരുത്തുക]

ചൈനീസ് ചായയെ പ്രധാനമായും അഞ്ചു ആയി തരം തിരിക്കാം . വൈറ്റ് ടീ, ഗ്രീൻ ടീ , ഊലൊങ്ങ് ടീ , ബ്ലാക്ക്‌ ടീ പിന്നെ ഫെർമെന്റ്ധ് ടീ . പിന്നെ ഉള്ള വർഗങ്ങൾ അവയിൽ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങളും തരം പോലെ ആണ് . ഇതെല്ലാം പലതരം തേയില ചെടികളിൽ നിന്നും നിർമ്മിക്കുന്നവ ആണ് . ചൈനയിൽ ഉത്പാ ദി പിക്കുന്ന ചൈനീസ് ചായക്കൾ മിക്കതും ചൈനയിൽ തന്നെ ആണ് വിപണനം ചെയ്യുന്നത് , കയറ്റി അയക്കുന്നവ ആകട്ടെ ചൈനക്കാർ കൂടുതൽ ഉള്ള മറ്റു രാജ്യങ്ങളിലേക്കും മാത്രം ആണ് . ചൈനയിൽ ഗ്രീൻ ടീ ആണ് ഏറ്റവും പ്രചാരമുള്ള ചൈനീസ് ചായ .[2]

ഏറ്റവും മൂല്യമുള്ള ചൈനീസ് ചായക്കൾ ഉണ്ടാക്കുന്നത് തേയില ചെടിയുടെ കൂമ്പ് വസന്ത കാലത്തിന്റെ ആദ്യ ഘട്ടത്തിൽ നുള്ളി എടുത്തു ആണ് . ഈ ഇളം കൂമ്പിന്റെ കൂടെ അടുത്തുള്ള ആദ്യ ഇലയും നുള്ളുന്നു , ഈ ഇലകൾ പൂർണ വികാസം പ്രാപിച്ചവ ആവണം എന്നില്ല. നുള്ളുന്ന കൂമ്പിലെ ഇലകൾക്ക് കൂമ്പിന്റെ അതേ നീളമേ പാടു എന്നുണ്ട് .[3] കുടുതൽ ഓക്സിഡസഡ് ചായ ആയ ഊലൊങ്ങ് ടീ മൂത്ത ഇലകൾ കൊണ്ട് നിർമ്മിക്കുന്നവ ആണ് . പാരമ്പര്യമായി ഏപ്രിൽ 5 ന് മുൻപേ ചൈനീസ് ചായക്കുള്ള ഇലകൾ നുള്ളണം എന്നാണ് നാടുനടപ്പ് .

അവലംബം[തിരുത്തുക]

  1. "Tea and the Chinese way of life". radio86.com. Archived from the original on 2011-08-16. Retrieved January 9, 2012.
  2. "Notes on Chinese Culture - Food and Drinks (08) – Chinese Tea". dict.cn. Archived from the original on 2012-08-04. Retrieved January 9, 2012.
  3. Amazing-Green-Tea.com, "The Chinese Green Tea Crown Jewel"., www.amazing-green-tea.com

കുടുതൽ വായനക്ക്[തിരുത്തുക]

  • Evans, John C., Tea in China: The History of China's National Drink. Contributions to the Study of World History, Number 33. Greenwood Press: New York; Westport, Connecticut; London, 1992. ISSN: 0885-9159, ISBN 0-313-28049-5.
  • Forbes, Andrew ; Henley, David (2011). China's Ancient Tea Horse Road. Chiang Mai: Cognoscenti Books. ASIN: B005DQV7Q2
"https://ml.wikipedia.org/w/index.php?title=ചൈനീസ്_ചായ&oldid=3797098" എന്ന താളിൽനിന്ന് ശേഖരിച്ചത്