ചിക്കാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chikkattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കിയിലെ മറയൂരിലെ ആദിവാസി വിഭാഗത്തിന്റെ തനതു കലാരൂപമാണ് ചിക്കാട്ടം. മലപുലയ ആദിവാസിവിഭാഗത്തിൽപെട്ടവരാണ് മലപുലയാട്ടം എന്നുമറിയപ്പെടുന്ന ചിക്കാട്ടം അവതരിപ്പിക്കുന്നത്. വിവാഹം, ജനം മരണം, ഋതുമതിയാകൽ, ഉത്സവങ്ങൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങളിലും ഇവർചിക്കാട്ടം അവതരിപ്പിക്കാറുണ്ട്. മരണത്തിന് താളത്തിന് വ്യത്യാസമുണ്ടാകുമെന്നുമാത്രം. [1]

വേഷം[തിരുത്തുക]

വെള്ളമുണ്ടും, ബനിയനും തലയിൽ തോർത്തുമുണ്ട് കെട്ടിയുമാണ് പുരുഷന്മാർ പങ്കെടുക്കുന്നത്.സ്ത്രീകൾ പരമ്പരാഗതവേഷമായ കൊറക്കെട്ട് ധരിച്ചാണ് പങ്കെടുക്കുന്നത്.ഒറ്റചേലകൊണ്ട് അരയുംമാറും മറച്ച് തോളിന്റെ വലതുവശത്ത് കെട്ടുന്നതാണ് കൊറക്കെട്ട്.കഴുത്ത് നിറയെ മാലകൾ ധരിക്കും. വിവാഹിതരായ സ്ത്രീകൾ കറുത്തനിറത്തിലുള്ള പാശിമാല അണിയും.[2]

വാദ്യങ്ങൾ[തിരുത്തുക]

ചിക്കുവാദ്യമെന്ന വാദ്യ ഉപകരണമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. രണ്ട്കമ്പ് ഉപയോഗിച്ചാണ് വാദ്യം മുഴക്കുന്നത്.ആട്ടം തുടങ്ങി അവസാനിക്കുംവരെ ചിക്കുവാദ്യം പ്രയോഗിക്കും. ആട്ടത്തെ പൂർണമായ തോതിൽ നിയന്ത്രിക്കുന്നത് ചിക്കുവാദ്യമാണ്. കിടിമിട്ടിയാണ് മറ്റൊരു പ്രധാനവാദ്യം. മൂന്നോളം കിടിമിട്ടി വാദ്യക്കാർ ഒരു സംഘത്തിലുണ്ടാകും. ദ്രാവിഡവാദ്യ ഉപകരണമായ തകിലിനോട് സാമ്യമുള്ള ഉപകരണം ആട്ടത്തിൽ ഉപയോഗിക്കുന്നുണ്ട് കട്ടവാദ്യം എന്നാണ് ഇവർ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഉടുക്കിന്റെ ഇരട്ടി വലിപ്പമുള്ള ഉറുമി എന്ന് പറയുന്ന വാദ്യവും ഒന്നര അടിനീളമുള്ള കുഴലും കൂടിചേർന്നതാണ് ഈ കലാരൂപത്തിലെ മറ്റ് വാദ്യങ്ങൾ.

അവതരണം[തിരുത്തുക]

കുടിയിലെ പ്രധാന ഉത്സവമായ മാരിയമ്മൻ നോമ്പ് ദിവസങ്ങളിൽ പുലരുവോളം ഇവർ ആട്ടം അവതരിപ്പിക്കാറുണ്ട്.വൈകിട്ട് ആരംഭിക്കുന്ന ആട്ടംനേരം പുലരുമ്പോഴാണ് അവസാനിക്കുന്നത്.ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നാടും. കുഴലിലൂടെ നാടൻ പാട്ടുകളായ വിറക് കാട്ട്പാട്ട്, മലപ്പാട്ട്, മാട്ട്പാട്ട് എന്നിവ വായിക്കുന്നതാണ് സംഗീതം,വായ്പാട്ട് മലപുലയ ആട്ടത്തിൽ ഉപയോഗിക്കാറില്ല.

ചിക്ക് ആട്ടം പലതവണ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഇന്റർ നാഷണൽ ട്രെയ്ഡ് ഫെയറിലും ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. 30 അംഗങ്ങൾ അടങ്ങിയസംഘം ഇന്ന് ഒരു ട്രൂപ്പായി സംഘടിച്ച് കേരളത്തിൽ പലമേഖലകളിലും ചിക്ക് ആട്ടം അവതരിപ്പിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. "ആദിവാസിക്കുടികളിൽ ചിക്ക് ആട്ടവിശേഷം". www.mathrubhumi.com. Archived from the original on 2014-05-11. Retrieved 11 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. "മറയൂരിലെ ചിക്കാട്ടവും വേദികളിൽ". www.deshabhimani.com. Retrieved 11 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചിക്കാട്ടം&oldid=3631175" എന്ന താളിൽനിന്ന് ശേഖരിച്ചത്