ഛിന്നമസ്താ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chhinnamasta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഛിന്നമസ്താ
A decapitated, red-complexioned woman stands on a copulating couple inside a large lotus. She holds her severed head and a scissor-like weapon. Three streams of blood from her neck feed her head and two blue-coloured women holding a scissor-like object and a skull-cup, who flank her. All three stand above a copulating couple.
ഛിന്നമസ്താ ദേവിയുടെ ഒരു കാംഗ്രാ ചിത്രം (c. 1800 CE)
Devanagariछिन्नमस्ता
Affiliationമഹാവിദ്യ, ദേവി
Abodeദഹനഭൂമി
Planetരാഹു
Mantraശ്രീം ഹ്രീം ക്ലീം ഐം വജ്രവൈരോചനിയെ ഹും ഹും ഫട് സ്വാഹ
Weaponവാൾ –ഖഡ്ഗം
ConsortShiva as Kabandha

ഹൈന്ദവ വിശ്വാസപ്രകാരം പത്ത് മഹാവിദ്യകളിൽ ഒന്നായ ദേവീ സങ്കല്പമാണ് ഛിന്നമസ്താ. ഛിന്നമസ്തിക, പ്രചണ്ഡ ചണ്ഡിക എന്നീ നാമങ്ങളിലും ഈ ദേവി അറിയപ്പെടുന്നു. മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ് ഛിന്നമസ്തയുടെ അർഥം. തന്ത്രശാസ്ത്രത്തിൽ പ്രാധാന്യമുള്ള ഒരു ദേവിയാണ് ഛിന്നമസ്താ. ശിരസ്സ് സ്വയം ഛേദിച്ച രൂപത്തിലാണ് ഛിന്നമസ്താ മാതയെ ചിത്രീകരിക്കാറുള്ളത്. തന്റെ ഇടത്തെ കയ്യിൽ ഛേദിച്ച ശിരസ്സും വലത്തെ കയ്യിൽ വാളും ഏന്തിയിരിക്കുന്നു. ദേവിയുടെ കാൽക്കൽ മൈഥുനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളെയും ചിത്രീകരിക്കുന്നു. ഛേദിച്ചകഴുത്തിൽനിന്നും മൂന്ന് രകതധാരകൾ പ്രവഹിക്കുന്നതായി കാണം. വയിൽ രണ്ട് രക്തധാരകൾ സമീപത്തുള്ള രണ്ട് സ്ത്രീകളും മൂന്നാമത്തെത് ദേവിയുടെ മസ്തകവും പാനം ചെയ്യുന്നതാണ് ഛിന്നമസ്താ ദേവിയുടെ രൂപം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഛിന്നമസ്താ&oldid=2725861" എന്ന താളിൽനിന്ന് ശേഖരിച്ചത്