ച്യൂയിങ് ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chewing gum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Xylitol Jenkki.jpg

[[ചിത്രം: രണ്ടാം നൂറ്റാണ്ടിൽ മായന്മാർ ചിക്കിൾ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകൾ മുറ്റക് അഥവാ തിമിംഗിലത്തിന്റെ അസംസ്കൃതചർമ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാർ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോൾ ദക്ഷിണ അമേരിക്കക്കാർ കൊക്കോയുടെ ഇലകൾ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്.

ഗ്രീക്കുകാർ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയിൽ നിന്നും വേർതിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്. ഒന്നാം നൂറ്റണ്ടിലെ ഗ്രീക്ക് വൈദ്യനായിരുന്ന ഡയോസോറിഡസ് ഇതിന്റെ രോഗനിവാരണശേഷിയെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.

ആധുനികചരിGEE[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ച്യൂയിങ് ഗമിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്. 1845-ൽ ടെക്സാസിലെ അമേരിക്കക്കാർ, മെക്സിക്കൻ ജനറൽ സാന്റാ അന്നായെ തോൽപ്പിച്ച് ന്യൂയോർക്കിലേക്ക് നാടു കടത്തി. സാധാരണ മെക്സിക്കോക്കാരെപ്പോലെ സാന്റാ അന്നാക്കും ചിക്കിൾ ചവക്കുന്ന ശീലമുണ്ടായിരുന്നു. അദ്ദേഹം ഇത് തോമസ് ആഡംസ് എന്ന ഒരു ശാസ്ത്രജ്ഞനു പരിചയപ്പെടുത്തി. ചിക്കിളിൽ രുചിക്കൂട്ടുകൾ ചേർത്ത് ഒരു മിഠായി രൂപത്തിൽ കച്ചവടം നടത്താം എന്ന ആശയം ആഡംസിന്റെ മനസ്സിലുദിച്ചു. അങ്ങനെ ലോകത്തെ ആദ്യത്തെ ച്യൂയിങ് ഗം നിർമ്മാണശാല ജന്മമെടുത്തു. ചിൿലെറ്റ്സ് എന്ന പേരിൽ പഞ്ചസാരയിൽ പൊതിഞ്ഞ ച്യൂയിങ് ഗം ഗുളികയും ആദ്യമായി അമേരിക്കയിൽ പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  • ദ് ഹിന്ദു യങ് വേൾഡ് (ദില്ലി എഡിഷൻ) - 2007 ഒക്ടോബർ 5-ന് സംതിങ് റ്റു ച്യൂ എന്ന തലക്കെട്ടിൽ ശാന്തിനി ഗോവിന്ദൻ എഴുതിയ ലേഖനം.
"https://ml.wikipedia.org/w/index.php?title=ച്യൂയിങ്_ഗം&oldid=2329193" എന്ന താളിൽനിന്ന് ശേഖരിച്ചത്