ചേറൂർ, മലപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cherur (Malappuram) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേറൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേറൂർ (വിവക്ഷകൾ) എന്ന താൾ കാണുക. ചേറൂർ (വിവക്ഷകൾ)
ചേറൂർ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംവേങ്ങര
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
ചേറൂർ പ്രദേശം ഒരു വിഹഗ വീക്ഷണം

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത്, വേങ്ങര - കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വേങ്ങര നിന്നും രണ്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണു ചേറൂർ. ചേറൂർ സമരം നടന്നത് ഇവിടെയാണ്‌. ചിരുത എന്ന കീഴാള സ്ത്രീ മതാരോഹണം നടത്തിയപ്പോൾ പ്രകോപികരായ ബ്രാഹ്മണർ ചിരുതയുടെ മുല അറുതേടുത്തു. ഇതിൽ കുപിതരായ മാപ്പിള മാർ പ്രതികാരം ചെയ്‌തു. ഇതിനെ ഒതുക്കാൻ വിദേശികളുടെ സഹായം അന്നത്തെ ജന്മിമാർ തേടുകയും അത് വലിയ പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ അനുഗ്രഹത്തോടെ ആണ് മാപ്പിളമാരുടെ പോരാട്ടങ്ങൾ നടന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം.

പ്രധാന വ്യക്തികൾ[തിരുത്തുക]

  • ചാക്കീരി അഹമ്മദ് കുട്ടി-കേരളത്തിൻറെ മുൻ വിദ്യാഭ്യാസ മന്ത്രി,മുൻ നിയമസഭ സ്പീക്കർ
  • പ്രമുഖ ഇസ്ലാമിക സുന്നി പണ്ഡിതൻ എംഎം ബഷീർ മുസ്ലിയാർ. സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ 'മാസ്റ്റർ ബ്രയ്ൻ' ആയി പ്രവർത്തിക്കുകയും 'സമസ്തയുടെ കംപ്യൂട്ടർ' എന്നറിയപെടുകയും മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രീതി കൊണ്ട് വരികയും അതനുസരിച്ച് പടുത്തുയർത്തിയ ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവാഴ്സിറ്റിയുടെ ശിൽപ്പികളിലൊരാളുമായിരുന്നു ഇദ്ദേഹം.
  • ചാക്കീരി മൊയ്തീൻ കുട്ടി - മാപ്പിള ഗാനങ്ങൾ വളരെ ലളിതമായ ഭാഷയിൽ എഴുതിയിരുന്ന കവി, അറബി-മലയാളം നിഘണ്ടുവിന്റെ കർത്താവ്
  • സി. എൻ. അഹമ്മദ് മൗലവി ഖുർആൻ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും ചിന്തകനും സാമൂഹികപരിഷ്കർത്താവുമായിരുന്ന സി. എൻ. അഹമ്മദ് മൗലവി ജനിച്ചതും വളർന്നതും ചേറൂരിലാണ്.

ചേറൂരിലെ പ്രധാന വ്യക്തികളെക്കുറിച്ചെഴുതുമ്പോൾ മുൻ നിരയിൽ ചേർക്കേണ്ട വ്യക്തി.

  • ചേറൂർ ശുഹദാക്കൾ . സ്വാതന്ത്ര്യ സമരത്തിലെ പോരാളികൾ.. മമ്പുറം തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സയിദ്‌ അലവി തങ്ങളുടെ ആത്മീയ വഴി (ത്വരീഖത്ത്‌) യിലെ അനുയായികൾ ആയിരുന്നു പോരാളികൾ..

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ
  • തെക്ക് മുറി ഗവ:യു.പി.സ്കൂൾ
  • ചേറൂർ ഗവ:എൽ.പി.സ്കൂൾ

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ചേറൂരിനെ പൂച്ചോലമാടുമായി ബന്ധിപ്പികുന്ന ചേറൂർ പാലം.

കേരളത്തിന്റെ ചെസ് ഭുപടത്തിൽ ചേറൂർ ഗ്രാമത്തിനു തനതായ സ്ഥാനമുണ്ട്. ഇവിടത്തെ ചെറുപ്പക്കാർ തൊട്ട് വയസ്സൻമാർ വരെയുള്ള ഭൂരിപക്ഷം പേരും ചെസ്സിന്റെ ആരാധകരും കളിക്കാരുമാണ്‌. ജില്ലാ ചാമ്പ്യൻമാരെ വരെ സംഭാവന ചെയ്ത നാടാണിത്.

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചേറൂർ,_മലപ്പുറം&oldid=3631578" എന്ന താളിൽനിന്ന് ശേഖരിച്ചത്