ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cherthala South Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്കിലാണ് 18.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർത്തല തെക്ക്, ചേർത്തല വടക്ക് (മുനിസിപ്പൽ പ്രദേശമൊഴികെ) എന്നീ വില്ലേജുകളുൾപ്പെടുന്നു. ഒന്നാംഗ്രേഡ് പഞ്ചായത്താണ് ഇത്. 1581-ൽ പോർട്ടുഗീസ് മിഷണറിമാർ സ്ഥാപിച്ച അർത്തുങ്കൽ പള്ളി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:

ജില്ല ആലപ്പുഴ
ബ്ലോക്ക് കഞ്ഞിക്കുഴി
വിസ്തീര്ണ്ണം 18.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,884
പുരുഷന്മാർ 17,328
സ്ത്രീകൾ 17,556
ജനസാന്ദ്രത 1902
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 94%

അവലംബം[തിരുത്തുക]