ചെറിയാൻ കുനിയന്തോടത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheriyan kuniyanthodath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സി.എം.ഐ സഭാവൈദികനും കവിയും ഗാന രചയിതാവുമാണ് ഡോ. ചെറിയാൻ കുനിയന്തോടത്ത് (ജനനം :15 ഫെബ്രുവരി 1945). മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എറണാകുളം നോർത്ത് പറവൂർ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടിൽ ജനിച്ചു.1975ൽ സി.എം.ഐ സഭാവൈദികനായി.1980-ൽ കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി. ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ, ഗസ്സലുകൾ, പ്രാർത്ഥന ഗാനങ്ങൾ, കുട്ടികൾക്കുള്ള ഗാനങ്ങൾ, സങ്കീർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടെ മുപ്പതിനായിരത്തോളം ഗാനങ്ങളാണ് അച്ചൻ രചിച്ചിട്ടുള്ളത്.

സെമിനാരിയിൽ പഠിക്കുന്ന കാലത്ത് എഴുതിയ 'നിണമണിഞ്ഞ കപോരം' ആണ് ആദ്യ കാവ്യരചന. ഇതിനോടകം എഴുന്നൂറിലധികം സി. ഡി. കളും കാസറ്റുകളും കുനിയന്തോടത്തച്ചൻേറതായി പുറത്തിറങ്ങിയിട്ടുണ്ട്. കുടുംബദീപം മാസികയുടെ ചീഫ് എഡിറ്ററായും തേവര എസ്. എച്ച്. കോളേജ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • 'രാഗമാണിക്യം'
  • 'തോജോമയൻ'(മഹാകാവ്യം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം
  • കെ.സി.ബി.സി അവാർഡ്
  • അക്ഷരസൂര്യ അവാർഡ്

അവലംബം[തിരുത്തുക]

  1. "ഫാ. ചെറിയാൻ കുനിയന്തോടത്ത്: വൈദികരിലെ 'കവി'". മാതൃഭൂമി.