ചെമ്പ്രശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chembrasseri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു വലിയ ഗ്രാമമാണ്.ദശകങ്ങൾക് മുൻപുതന്നെ ചെമ്പ്രശ്ശേരിയും പേരും നിലവിലുണ്ട് നിലലവിലുണ്ട് ആദി ചേരന്മാരുടെ സ്വാതീനമുള്ള ദേഷമായിരുന്നു ചെമ്പ്രശ്ശേരി. പ്രമുഖ സ്വതന്ത്ര സമര നേതാവ് ചെമ്പ്രശ്ശേരി തങ്ങളുടെ ജന്മനാടുമാണ്.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നഗരത്തിൽ നിന്നും വണ്ടൂർ റോഡിനു 3km സഞ്ചരിച്ചു മരാട്ടപ്പടി എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചെമ്പ്രശ്ശേരി തുടങ്ങുന്നു. കൊടശ്ശേരി, താലാപ്പൊലിപറമ്പ്, മാരാട്ടപ്പടി,അമ്പലകള്ളി മുക്കട്ട, പൂവ്വതമുക്, കാരാട്ടൽ, ഒടോമ്പറ്റ, കാളമ്പാറ,ചെമ്പ്രശ്ശേരി ഈസ്റ്റ്‌, മന്നഴിക്കളം,കക്കാടമൽ,വിലങ്ങാപൊയിൽതെയ്യാമ്പടികുത്,അർപ്പിക്കുന്നു എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നതാണ് ചെമ്പ്രശ്ശേരി ഗ്രാമം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

1.AUPS Chembrasseri

2.Aups chembrasseri estate

3.GlPS Theyyampadikuth

4.Gmlps Odombata

ജനസംഖ്യ[തിരുത്തുക]

2022 ലെ സെൻസസ് പ്രകാരം ചെമ്പ്രശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 16,211 ആണ് പുരുഷന്മാർ 6828 സ്ത്രീകൾ 7646

സംസ്കാരം[തിരുത്തുക]

ചെമ്പ്രശ്ശേരി ഗ്രാമം മുഖ്യമായും ഇസ്ലാം മതസ്ഥർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഹിന്ദു മതസ്ഥർ വളരെ കുറവാണ്. അതിനാൽ അവിടെയുള്ളവർ പരമ്പരാഗതമായി ഇസ്ലാം മതവുമായി ബന്ധപ്പെട്ട സംസ്കാരമാണ് പിന്തുടരുന്നത്. ഈ പ്രദേശത്ത് സാധാരണയായി കാണാൻ പറ്റുന്ന നാടൻ കലകളാണ് ദഫ് മുട്ട്, കോൽക്കളി, അറബനമുട്ട് എന്നിവ. പള്ളികളോട് ചേർന്ന് വളരെയധികം ഗ്രന്ഥശാലകൾ ഉണ്ട്. അവിടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ലഭ്യമാണ്. മിക്ക പുസ്തകങ്ങളും എഴുതിയിരിക്കുന്നത് അറബി- മലയാളം ഭാഷയിലാണ്. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടുന്ന ജനങ്ങൾ പ്രാർത്ഥനയ്ക്ക് ശേഷം സാമൂഹിക- സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. വ്യാവസായിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഈ ചർച്ചയിൽ ഉൾപ്പെടുന്നു. ഹിന്ദു മതസ്ഥർ അധികം ഇല്ലെങ്കിലും ഇവിടെ ക്ഷേത്രങ്ങളിലൊക്കെ ചടങ്ങുകൾ വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്, അതും മറ്റുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തുന്നത് പോലെ തന്നെ


സാമൂഹ്യശാസ്ത്രം[തിരുത്തുക]

ക്രിസ്തുവർഷം ഏഴും എട്ടും നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവൻ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതർ” എന്നും “പട്ടികജാതിക്കാർ” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവർഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കൾ മുഴുവനുമെന്ന് ചരിത്രസൂചനകൾ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികൾ, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണർ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

AD പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് തന്നെ ആദി ചേരൻമാരുടെ സ്വാദീന ഭൂമിയെന്ന നിലക്ക് പ്രസിദ്ധി നേടിയ സ്ഥലങ്ങളാണ് പാണ്ടിക്കാടും, ചെമ്പ്രശ്ശേരിയും പരിസര പ്രദേശങ്ങളും. മലബാർ മാന്വൽ എഴുതിയ വില്യം ലോഗൻ മുതൽ മലബാറിന്റെ ചരിത്രമെഴുതിയ എല്ലാ ചരിത്ര ഗവേഷകരും പാണ്ടിക്കാടിനെ പരാമർശിച്ചതായി കാണാം.

പാണ്ടിക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇരുമ്പിന് പ്രസിദ്ധങ്ങളായ സ്ഥലങ്ങളായിരുന്നു. 1793 ൽ ഇറ്റലിയിലെ ഹീത്തിന് പാണ്ടിക്കാട്,ചെമ്പ്രശ്ശേരി തെയ്യംപാടിക്കുത്ത് നിന്ന് ഇരുമ്പയിര് ഖനനം ചെയ്യാൻ അന്നത്തെ വെള്ളുവനാടൻ രാജാവ് സമ്മതം നൽകിയതിന്റെ കരാർ പത്രം കോഴിക്കോട് ആർക്കൈവ്സിൽ കാണാം. എ.കെ കോഡൂർ എഴുതി: "കിഴക്കൻ ഏറനാട് സാമൂതിരിയുടെ കാലം തൊട്ടേ സമ്പന്ന പ്രദേശമായിരുന്നു. മൈസൂർ ഭരണാധികാരികൾ വന്നപ്പോൾ, തമിഴ്നാടും മൈസൂരുമായി റോഡ് ബന്ധം ആരംഭിച്ചതോടെ പ്രദേശം കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചു നിന്നു. അന്ന് മുതലേ കോഴിക്കോട് - പാലക്കാട് റോഡും, തൃശൂർ - ഊട്ടി റോഡും കടന്ന് പോവുന്നത് മഞ്ചേരി, നെല്ലിക്കുത്ത്, വെള്ളുവങ്ങാട്, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി ഭാഗത്തിലൂടെയാണ്.

മലപാർസമരവും ചെമ്പ്രശ്ശേരിയും[തിരുത്തുക]

സ്വതന്ത്ര സമര നേതാവ് ഒറ്റക്കത്ത് കുഞ്ഞികോയ തങ്ങളുടെ (ചെമ്പ്രശ്ശേരി തങ്ങൾ ) ജന്മ ദേശമാണ് ചെമ്പ്രശ്ശേരി. ബ്രിട്ടീഷ്സാമ്രാജ്യത്തിനെതിരെയും രെയും ജന്മിതത്തിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങളും, കലാപങ്ങളും, സമരങ്ങളും നടന്ന ദേശമാണ് ചെമ്പ്രശ്ശേരി. അതിനാൽ ബ്സൂര്യഅസ്തമയംവരെ ബ്രിടീഷുകാർക് കാലുകുത്താൻ കഴിയാത ഏറനാടാൻ ഗ്രാമമായിരുന്നു ചെമ്പ്രശ്ശേരി. വടക്കെ മലബാർ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടൺ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യൻ' എന്ന ഗ്രന്ഥത്തിൽ പാണ്ടിക്കാട്ടെ ചെമ്പ്രശ്ശേരി പ്രദേശത്തെ ബ്രിട്ടനെതിരെ വളരെ അപകടരമായ പ്രചാരവേല നടക്കുന്ന സ്ഥലമായാണ് പരിചയപ്പെടുത്തുന്നത്.

"മലബാർ കലാപം ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും" എന്ന ഗ്രന്ഥത്തിൽ പറയുന്നു: '1800 കളുടെ അവസാനമായപ്പോഴേക്കും രണ്ട് ഡസനോളം ശക്തമായ കലാപങ്ങൾ കൊളോണിയൽ ശക്തികൾക്കെതിരെ നടന്നു. ഇതിൽ 1896 ൽ ചെമ്പ്രശ്ശേരിയിൽ സാമ്രാജ്യത്വത്തിനെതിരെ വമ്പിച്ച സമരങ്ങൾ അരങ്ങേറിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ' പേജ്: 7)

പാണ്ടിക്കാട്, ചെമ്പശ്ശേരിയിൽ മഞ്ചേരി കോവിലക്കാരുടെ വകയായിയുണ്ടായിരുന്ന കുറേയേക്കർ ഭൂമി ഒഴിപ്പിക്കാൻ നടപടിയുണ്ടായപ്പോൾ ഇതിനെതിരെ മഞ്ചേരിയിൽ 1896 ൽ നടന്ന പ്രധാന ചാവേർ സമരത്തിൽ 94 മാപ്പിളമാരാണ് മരിച്ചത്.

ചെമ്പ്രശ്ശേരി യുദ്ധം[തിരുത്തുക]

[[ചെമ്പ്രശ്ശേരിയിൽ മഞ്ചേരി കോവിലക്കാരുടെ വകയുണ്ടായിരുന്നകുറെയക്കർ ഭൂമി ഒഴിപ്പിക്കൽ നടപടിയുണ്ടായപ്പോൾ ഇതിനെതിരെ മഞ്ചേരിയിൽ 1896 ൽ നടന്ന പ്രധാന ചാവേർ സമരത്തിൽ 94 മാപ്പിളമാറാണ് മരിച്ചത്.

1896 ഫെബ്രുവരി 25 ലെ മലബാർ ഗസറ്റിയറിൽ നിന്ന് ഒരു ഭാഗം നോക്കാം: 1921നും 25 വർഷങ്ങൾക്ക് മുൻപ്

‘ഈ വർഷമുണ്ടായ ദുരന്തം മുൻപൊന്നും ഉണ്ടായ പോലെയല്ല.അതിൽ പങ്കെടുത്ത മാപ്പിളമാരുടെ സംഖ്യ വലുതായിരുന്നു. അത് അടിച്ചമർത്തിയ രീതി അസാധാരണവും മിന്നൽ വേഗത്തിലുമായിരുന്നു.കാരണമില്ലാത്തതായിരുന്നു എന്നത് ഖേദകരം.അതിജീവിച്ചവർക്ക് ഒരു സങ്കടവും ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല.

25 ന് 20 മാപ്പിളമാരുടെ സംഘം,ചെമ്പ്രശ്ശേരിയിൽ നിന്ന് പോരിനിറങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് സംഘം വികസിച്ച് ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തി.ഹിന്ദുക്കളെ കൊല്ലുകയോ കുടുമ്മികൾ മുറിക്കുകയോ ചെയ്തു.അവരെയൊക്കെ ഇസ്ലാമാക്കി.ക്ഷേത്രങ്ങൾ മലിനമാക്കി,കത്തിച്ചു. ആഹാരത്തിനും പണത്തിനും ആയുധത്തിനുമായി വീടുകൾ കൊള്ളയടിച്ചു.മാർച്ച് ഒന്നിന് സേനയുടെ വേട്ടയിൽ ഗതികെട്ട സംഘം,മഞ്ചേരി കാരണമുല്പാടിന്റെ ക്ഷേത്രത്തിൽ നിലയുറപ്പിച്ചു.1849 ലെ പോരിന്റെ വിശുദ്ധമായ വിജയ കേന്ദ്രമായിരുന്നു, അത് അവരുടെ കണ്ണിൽ. ഭടന്മാർ ട്രഷറിക്ക് കാവൽ നിന്നു.അവരുമായി മാപ്പിള സംഘം പരസ്പരം വെടിയുതിർത്തു.രാവിലെ ഒൻപതിന് മജിസ്‌ട്രേറ്റ് മുഖ്യ സേനയുമായി ഭടന്മാരുടെ രക്ഷയ്ക്ക് പരിഭ്രാന്തിയോടെ എത്തി.താഴ്വാരത്തിന് 750 വാര ദുരെ നിലയുറപ്പിച്ചു.വെടിവച്ച സേനയ്ക്ക് മുന്നിൽ നിന്ന് ഓടാതെ മാപ്പിളമാർ ക്ഷേത്ര പ്രാകാരത്തിൽ നിന്ന് വെടിയുണ്ടകൾ ഏറ്റു വാങ്ങി.അവർ കൂവുകയും നിലവിളിക്കുകയും വെടിവയ്ക്കുകയും ആയുധം വീശുകയും ചെയ്തു.സേന ആക്രമിച്ചു മുന്നേറി കീഴടങ്ങാൻ ആവശ്യപ്പെട്ടു.വെല്ലുവിളിയായിരുന്നു മറുപടി.

പ്രതിരോധമില്ലാതെ സേന ക്ഷേത്രത്തിനുള്ളിൽ കടന്നു.92 മാപ്പിളമാർ അവിടെ കിടന്നു.ഭൂരിപക്ഷവും മരിച്ചിരുന്നു.20 പേരുടെ കഴുത്ത് ചെവി മുതൽ ചെവി വരെ,മാപ്പിളമാർ തന്നെ,തടവിലാകാതിരിക്കാൻ കണ്ടിച്ചിരുന്നു.ഏഴു ‘ശുഹദാക്കൾ’ ഒളിവിലായിരുന്നു. മാർച്ച് 13 ആയപ്പോൾ അവരെയും പിടിക്കുകയോ കൊല്ലുകയോ ചെയ്ത് ലഹള അമർത്തി.

(വിവർത്തനം: ശ്രീ. രാമചന്ദ്രൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ)

ചെമ്പ്രശ്ശേരി തങ്ങൾ[തിരുത്തുക]

ചെമ്പ്രശ്ശേരി തങ്ങൾ എന്ന പേരിൽ പ്രസിദ്ധി ആർജിച്ച രണ്ട് ആളുകളുണ്ടായിരുന്നു. ഒരാളുടെ പേര് സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ എന്നും മറ്റൊരാളുടെ പേര് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ എന്നുമായിരുന്നു. ഇവർ രണ്ടു പേരും 1921-ലെ സമരത്തിന്റെ ഭാഗമായിരുന്നുവെങ്കിലും കുഞ്ഞിക്കോയ തങ്ങളാണ് അവരിൽ പ്രസിദ്ധനും ചരിത്ര പഠനങ്ങളിൽ പേരെടുത്തു പറയുന്ന ചെമ്പ്രശേരി തങ്ങളും. ഏറനാട് താലൂക്കിൽ പണ്ടിക്കാടിന് കിഴക്ക് ഏകദേശം ഒരു നാഴിക അകലെയുള്ള ഒരു ഗ്രാമമാണ് ചെമ്പ്രശ്ശേരി. ചെമ്പ്രശ്ശേരി അംശത്തിൽപെട്ട അരീച്ചോലയിൽ എ.ഡി 1875- ലാണ് ചെമ്പ്രശ്ശേരി തങ്ങളുടെ ജനനം. സയ്യിദ് അബ്ദുള്ളകോയ തങ്ങൾ ആയിരുന്നു പിതാവ്. ഫാത്വിമ ബിൻത് അഹമ്മദ് മാതാവും. ചെറുപ്പ കാലത്തേ മതവിദ്യാഭ്യാസം നേടുകയും ജന്മദേശത്തു നിന്നുള്ള മതവിദ്യാഭ്യാസത്തിനു ശേഷം തൊട്ടടുത്ത ഗ്രാമമായ തൊടികപ്പുറത്ത് മുദരിസായി അദ്ദേഹം സേവനം ചെയ്യുകയും ചെയ്തു. അനന്തരം പിതാവിനൊപ്പം തുവ്വൂരിലേക്ക് മാറി. അതിനു ശേഷമാണ് തങ്ങൾ ചെമ്പ്രശ്ശേരിയിലെത്തുന്നത്. ജീവിതാന്ത്യം വരെ അവിടെത്തന്നെ തുടരുകയും ചെയ്തു. ചെമ്പ്രശ്ശേരിയിലേക്കുള്ള വരവ് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു. ആ കാലത്താണ് അദ്ദേഹം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു ഖിലാഫത്ത് നേതാക്കളെയും പരിചയപ്പെടുന്നത്. അതോടെ, സാമ്രാജ്യത്വ വിരുദ്ധ ചിന്തയും ദേശീയതാബോധവും തങ്ങളുടെ അകത്ത് ശക്തമായി. ആ കാലത്തു തന്നെയാണ് എം.പി. നാരായണ മേനോൻ, കെ മാധവൻ നായർ, ആലി മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ നേതാക്കളുമായി തങ്ങൾ അടുത്ത് ബന്ധപ്പെടുന്നതും. അങ്ങനെയാണ് സ്വാതന്ത്ര്യ സമരങ്ങളിലക്കുള്ള വഴി അദ്ദേഹത്തിനു മുമ്പിൽ തുറക്കപ്പെടുന്നത്. അദ്ദേഹത്തെ പോലുള്ള ഒരു തങ്ങൾ മുമ്പിൽ നിന്നു നയിക്കുവാൻ വന്നതോടെ മുസ്ലിം പൊതു സമൂഹം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടരായി എന്നതാണ് സത്യം.

ശരിക്കും 1921 ലെ സംഭവങ്ങൾ തികച്ചും സാമ്രാജ്യത്വ വിരുദ്ധമായ ഒരു രാഷ്ട്രീയമായിരുന്നിട്ടും അതിന് മതപരമായ ഒരു മുഖമോ വ്യാഖ്യാനമോ വന്നു ചേർന്നത് ഇങ്ങനെയാണ് എന്നാണ് ചില ചരിത്രകാരൻമാരുടെ വീക്ഷണം. അങ്ങനെ ഒരു ധാരണ മുസ്ലിയാരും ഹാജിയാരും തങ്ങൻമാരും നേതൃത്വം നൽകുമ്പോൾ തികച്ചും സ്വാഭാവികവുമാണ്. ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. അതെന്തെന്നാൽ ഇത്തരം മതനേതാക്കളുടെ സാന്നിധ്യമാണ് സമരത്തിനെ ഏറെ ആളിപ്പടരാതെ പരമാവധി ശാന്തതയിലും മാന്യതയിലും നിയന്ത്രിച്ചു നിറുത്തിയതും എന്നതാണ്. സമരം വൈദേശിക ആധിപത്യത്തിനും അവരെ പിന്തുണക്കുന്ന ജൻമിത്വത്തിനും മാത്രമുള്ളതായിരിക്കുവാൻ ഇതിൽ മതപരമായ ദേതങ്ങളോ വേർതിരിവുകളോ വരാതിരിക്കുവാൻ അവർ സദാ ജാഗ്രത പുലർത്തിയിരുന്നു. അത്തരം ഗുണങ്ങൾ മറ്റുള്ളവർക്കെന്നപോലെ തങ്ങൾക്കുണ്ടായിരുന്നു. തങ്ങളുടെ സഹചാരിയായിരുന്ന സ്വന്ത്രത്യ സമര സേനാനി കെ മാധവൻ നായർ തങ്ങളെ വിശേഷിപ്പിക്കുന്ന വാക്കുകളിൽ നിന്ന് അത് മനസ്സിലാക്കാം. അദേഹം പറയുന്നു: സമാധാനപ്രിയനായ നല്ലൊരു മനുഷ്യനാണ് തങ്ങൾ. ആരെയും ആകർഷിക്കുന്ന, നല്ല ഉയരവും സൌന്ദര്യവുമുള്ള ശരീര പ്രകൃതി. ഉറച്ച ദൈവവിശ്വാസി. വിവിധ ജനവിഭാഗങ്ങളോട് അപാരമായ അനുകമ്പയും സഹിഷ്ണുതയും പുലർത്തി. (മലബാർ കലാപം: പേജ്.. 202-203)

അദ്ദേഹം തൻറെ ദീനിപരമായ തികഞ്ഞ അവഗാഹത്തോടുകൂടി ആത്മീയപരമായി ജീവിതം മുന്നോട്ടു നയിച്ചിരുന്ന ഒരാളായിരുന്നു. കൊള്ള നടത്തുന്നതിനും ശത്രവായാലും അവരെ അക്രമിക്കുന്നതിനും എതിരായിരുന്നു അദ്ധേഹം. മലബാറിലെ മാപ്പിള ലഹളകാലത്ത് സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ അദ്ധേഹത്തെ സഹായിക്കാനും ആത്മവിശ്വാസം പകർന്ന് നൽകുവാനും താങ്ങും തണലുമായി ഒപ്പം നിന്നത് ധീരനായ സയ്യിദ് സീതി കോയ തങ്ങളായിരുന്നു. കിഴക്കൻ ഏറനാട്ടിൽ അദ്ധേഹത്തിന് തികഞ്ഞ സ്വാധീനം ഉണ്ടാക്കാൻ സാധ്യമായി. ഖിലാഫത്ത് പ്രസ്ഥാനത്തിൽ അദ്ദേഹത്തിന് പറയത്തക്ക പങ്ക് ഒന്നും ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ ഏറനാട്ടിൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ധേഹത്തേ ചിലരൊക്കെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെ അവരുടെ നിർബന്ധപ്രകാരം അദ്ദേഹം ലഹളയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1921 ആഗസ്ററ് മാസം മമ്പുറം മഖാം ബ്രിട്ടീഷുകാർ തകർത്തു കളഞ്ഞെന്നും, മാപ്പിളമാരും ബ്രിട്ടീഷ് സൈന്യവും നടത്തിയ ഏറ്റുമുട്ടലിൽ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട് തുടങ്ങിയവർ കൊല്ലപ്പെട്ടുവെന്നുമുള്ള കിംവദന്തി പരന്നതിനെ തുടർന്നായിരുന്നു സമരം ഒരു ബഹുജന കലാപമായി വളർന്നത്. ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതിലേക്ക് ഈ കിംവദന്തി കൊണ്ടെത്തിക്കുകയായിരുന്നു.

ഇതോടെ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ മുവ്വായിരത്തോളം മാപ്പിളമാരും നൂറിൽ താഴെ അടിയാളരും പാണ്ടിക്കാട് പള്ളി പരിസരത്ത് ഒരുമിച്ചു കൂടി. ഇവരുടെ കാർമ്മികത്വത്തിൽ അംശക്കച്ചേരി, പോസ്റ്റോഫീസ് തുടങ്ങിയ ബ്രിട്ടീഷ് സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ വെടിവെക്കുകയും പോലീസ് സ്റ്റേഷൻ , ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ രേഖകൾ മുഴുവൻ നശിപ്പിക്കുകയും ഉണ്ടായി . സൈന്യത്തിന്റെ വരവ് തടസ്സപ്പെടുത്താൻ മഞ്ചേരിയെയും പാണ്ടിക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളുവങ്ങാട്ടെ പാലവും അവർ തകർത്തു. പിന്നീട് ബ്രിട്ടീഷ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴിൽ രൂപീകരിക്കപ്പെട്ട മലയാള രാജ്യത്തിൽ പെട്ട പാണ്ടിക്കാട് ചെമ്പ്രശ്ശേരി, കാളികാവ്, കരുവാരക്കുണ്ട്, വണ്ടൂർ, മേലാറ്റൂർ, തുവ്വൂർ എന്നീ പ്രദേശങ്ങളിലെ ഭരണം നടത്താൻ പാണ്ടിക്കാട് നടന്ന വിപ്ലവ സർക്കാരിന്റെ യോഗത്തിൽ കുഞ്ഞഹമ്മദ് ഹാജി ചെമ്പ്രശ്ശേരി തങ്ങളെ ചുമതലപ്പെടുത്തി.

1921-ലെ മലബാർ കലാപകാലത്ത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ചെമ്പ്രശ്ശേരി തങ്ങൾ നിരവധി തവണ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പാണ്ടിക്കാട് യുദ്ധം അതിൽ സുപ്രധാനമായ ഒന്നാണ്. ചിൻ, കച്ചിൻ, ഗൂർക്ക തുടങ്ങി ബ്രിട്ടീഷ് സൈന്യത്തിലെ മികച്ച റജിമെന്റുകളെ ഇറക്കി ബ്രിട്ടീഷ് സൈന്യം വിപ്ലവ സർക്കാർ അധീന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതോടെ മാപ്പിള പോരാളികളും ഗൂർഖാ സേനയും തമ്മിലുള്ള സംഘർഷം വ്യാപകമായി. തുടർന്ന് പെരിന്തൽമണ്ണയിലും മണ്ണാർക്കാട്ടും മേലാറ്റൂരുമെല്ലാം ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ നടന്നു. ചെമ്പ്രശേരി തങ്ങളായിരുന്നു ഇവയുടെയെല്ലാം പ്രചോദന കേന്ദ്രം. തങ്ങളുടെ ബുദ്ധിപരമായ സമ്മർദ്ദങ്ങളും നീക്കങ്ങളും സമഗ്രങ്ങളായിരുന്നു. മാപ്പിള പോരാളികളുടെ മുമ്പിൽ മലബാറിൽ ബ്രിട്ടീഷുകാർ വെള്ളം കുടിക്കുന്നു എന്ന വാർത്ത ബ്രിട്ടനിൽ വരെ പരന്നു. (ലണ്ടൻ ടൈംസ് ആഗസ്റ്റ് 20, 1921) അത്ര ശക്തമായിരുന്നു പ്രതിരോധവും മുന്നേറ്റവും. ഇതോടെ എങ്ങനെയും വിപ്ലവ പ്രദേശങ്ങൾ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി ബ്രിട്ടീഷ് ഇന്ത്യ ഇന്റലിജൻസ് തലവന്മാർ മലബാറിൽ തമ്പടിച്ചു തന്ത്രങ്ങൾ മെനഞ്ഞു.

മുസ്ലിം പ്രമാണിമാരെയും ഹൈന്ദവ ജന്മിമാരെയും ഉപയോഗിച്ച് ഒറ്റുകാരെ വളർത്തി. ലഹള വർഗ്ഗീയ സംഘട്ടനമാണെന്നും വിപ്ലവ സർക്കാർ വർഗ്ഗീയ കൂട്ടായ്മയാണെന്നും കാട്ടി ഇതര പ്രദേശങ്ങളിൽ പ്രചാരണങ്ങൾ നടത്തി പുറമെ നിന്നുള്ള സഹായങ്ങൾക്ക് തടയിട്ടു. കടുത്ത ശിക്ഷകൾ നൽകിയും ഭീഷണി സദാ മുഴക്കിയും ജനങ്ങളെ അവർ പേടിപ്പിച്ചു നിറുത്തി. പിന്നെ അവർ നേതാക്കളെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ ഇര ആലി മുസ്ലിയാരായിരുന്നു. ഇതോടെ അപകടം മുന്നിൽ കണ്ട ചെമ്പ്രശ്ശേരി തങ്ങൾ ചെമ്പ്രശ്ശേരിയിൽ സംഗമിക്കാൻ വിവിധ സംഘങ്ങളുടെ നേതാക്കൾക്ക് കത്തയച്ചു. മുഴുവൻ വിപ്ലവകാരികളും ഒത്തുചേർന്ന് മമ്പുറം മഖാമിൽ ചെന്ന് പ്രാർത്ഥന നടത്തിയ ശേഷം ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒരു അന്തിമ പോരാട്ടം നടത്താനുള്ള ആഹ്വാനം നൽകി. 1921 -ഡിസംബർ ഒന്നിന് സൈനിക അധികാരികൾക്ക് തങ്ങളുടെ ഒരു കുറി ലഭിച്ചു. മാപ്പിളമാർ വിപ്ലവം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും, മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ നിരപരാധികളെ ബ്രിട്ടീഷ് ഗവണ്മെന്റും ജന്മികളും വേട്ടയാടിയതെല്ലാം എണ്ണിപ്പറഞ്ഞ തങ്ങൾ സൈന്യം പിന്മാറുകയാണെങ്കിൽ ഞങ്ങളും പിന്മാറുന്ന കാര്യം ആലോചിക്കാമെന്നു കത്തിൽ ഉറപ്പു നൽകി.

തങ്ങളുടെ നിലപാടുകൾ ന്യായീകരിച്ചും പാലയാനിച്ചുമുളള ഒരു മറുപടിയായിരുന്നു തങ്ങൾക്കു കാട്ടിയത്. ഒപ്പം തങ്ങവർകളെ സർക്കാർ ചിലവിൽ മക്കയിൽ അയക്കാമെന്നും വിപ്ലവകാരികൾക്കെതിരായ കേസുകൾ എഴുതി തള്ളാമെന്നും കുടിയാൻ നിയമങ്ങൾ ചർച്ച ചെയ്യാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളും അവർ നൽകി. ചെമ്പ്രശ്ശേരി തങ്ങളുടെ വലംകയ്യായിരുന്ന കോഴിശ്ശേരി മമ്മദിനെ വിശ്വാസത്തിലെടുത്ത സൈന്യം തങ്ങളെയും കൂട്ടി ഒത്തു തീർപ്പ് ചർച്ചകൾക്കായി രഹസ്യമായി മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ വരാൻ മമ്മദിനോട് ആവശ്യപ്പെട്ടു. മമ്മദ് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബർ-17ന് മേലാറ്റൂർ സബ് ഇൻസ്പെക്ക്ടർക്ക് മുമ്പിൽ തങ്ങൾ ഹാജരായി. ഇതൊരു ചതിയായിരുന്നു എന്ന് ആർക്കും മനസ്സിലായിരുന്നില്ല. ഒളിച്ചിരുന്ന പ്രത്യേക സംഘം അവരെ കീഴ്പ്പെടുത്തി. 1921 ഡിസംബർ പത്തൊമ്പതിന് തങ്ങളെ ബ്രിട്ടീഷുകാർ വെട്ടത്തൂർ സബ് ഇൻസ്പെക്ടറുടെ മുമ്പിൽ ഹാജരാക്കുകയും അതേതുടർന്ന് അറസ്റ് ചെയ്യുകയും ഉണ്ടായി.

"https://ml.wikipedia.org/w/index.php?title=ചെമ്പ്രശ്ശേരി&oldid=3944073" എന്ന താളിൽനിന്ന് ശേഖരിച്ചത്