ചതുരംഗം (1959-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chathurangam (1959 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചതുരംഗം
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംഡോ. ജോഷ്വ
രചനഡോ. ജോഷ്വ
ജെ. ഡി. തോട്ടാൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ടി.എസ്. മുത്തയ്യ
പി.എ. തോമസ്
ജോസ് പ്രകാശ്
പത്മിനി
പ്രിയദർശിനി
സംഗീതംദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോവാഹിനി
വിജയാ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി10/09/1959
രാജ്യംഇന്ത്യ
ഭാഷമലയാളം

ജെ ആൻഡ് ജെ ആർട്ട് പ്രൊഡക്ഷനുവേണ്ടി ഡോ. ജി.റ്റി. ജോഷ്വ വാഹിനി വിജയാ സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചതുരംഗം. ഈ ചിത്രം 1959 ഒക്ടോബർ 10-ന് പ്രദർശനം തുടങ്ങി. ഡോ. ജോഷ്വയും ജെ. ഡി. തോട്ടാനും ചേർന്നു തയ്യാറാക്കിയ കഥക്ക് മുതുകുളം രാഘവൻ പിള്ളയും പൊൻകുന്നം വർക്കിയും കൂടി സംഭാഷണം എഴുതി. വയലാർ രാമവർമ്മ രചിച്ച ഗനങ്ങൾക്ക് പറവൂർ ജി. ദേവരാജൻ ഈണം നൽകി. സത്യൻ അധിതിതാരമായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശബ്ദലേഘനം എ. കൃഷ്ണനും നൃത്തസംവിധാനം കെ. തങ്കപ്പനും രംഗസംവിധാനം കെ.പി. ശങ്കരങ്കുട്ടിയും ചിത്രസംയോജനം എം.എസ്. മണിയും ഛായാഗ്രഹണം ഇ.എൻ.സി. നായരും വേഷാലംകാരം പി.എൻ. കൃഷ്ണനും വസ്ത്രാലംകാരം ഡി. ഗണേഷനും നിർവഹിച്ചു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജെ.ഡി. തോട്ടാനാണ്.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]