ചന്ദ്ര ലക്ഷ്മൺ
ദൃശ്യരൂപം
(Chandra Lakshman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രാ ലക്ഷ്മൺ | |
---|---|
ജനനം | ചന്ദ്രാ ലക്ഷ്മൺ തിരുവനന്തപുരം, കേരളം, ഇന്ത്യ |
മറ്റ് പേരുകൾ | Chandra Laxman, Chandra Lekshman |
തൊഴിൽ | നടി |
സജീവ കാലം | 2002– ഇതുവരെ |
ചന്ദ്രാ ലക്ഷ്മൺ ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്. 2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര, തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ് അവർ പ്രേക്ഷകരുടെയിടയിൽ കൂടുതൽ സുപരിചിതയായിരിക്കുന്നത്.
ജീവിതരേഖ
[തിരുത്തുക]ലക്ഷ്മണൻ കുമാർ, മാലതി എന്നിവരുടെ മകളായി തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്ര ലക്ഷ്മൺ ജനിച്ചത്. പിന്നീട് കുടുംബം ചെന്നൈയിലേക്ക് കുടിയേറുകയും അവിടെ ചന്ദ്ര തൻറെ സ്കൂൾ വിദ്യാഭ്യാസവും ബിരുദവും നേടുകയും ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ "Change of image". Chennai, India: The Hindu. 2007-01-19. Archived from the original on 2007-05-09. Retrieved 2009-11-12.