ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandigarh Engineering College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ്
തരംഎഞ്ചിനീയറിങ്ങ് കോളേജ്
സ്ഥാപിതം2002
അദ്ധ്യക്ഷ(ൻ)സത്‌നം സിങ് സന്ധു
ഡയറക്ടർഡോ. ബിരാജാശിസ് പട്‌നായിക്‌
സ്ഥലംമൊഹാലി, ഇന്ത്യ
ക്യാമ്പസ്അർബൻ
അഫിലിയേഷനുകൾപഞ്ചാബ് ടെക്‌നിക്കൽ സർവ്വകലാശാല
വെബ്‌സൈറ്റ്http://www.cecmohali.org

പഞ്ചാബ് ടെക്‌നിക്കൽ സർവ്വകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത് ചണ്ഡീഗഢിലെ മൊഹാലിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ് (സി.ജി.സി )[1] ചണ്ഡീഗഢ് ഗ്രൂപ്പ് ഓഫ് കോളേജസിന്റെ മാനേജ്‌മെന്റ് നടത്തുന്ന ഇതിന്റെ കാംപസ് സ്ഥിതിചെയ്യുന്നത് മൊഹാലിയിലെ ലൻഡ്രാനിലാണ്. 2002ലാണ് സി.ജി.സി സഥാപിതമായത്. പഞ്ചാബിലെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഒന്നാണ് സി.ഇ.സി.

കോഴ്‌സുകൾ[തിരുത്തുക]

ചാണക്യ ബ്ലോക്ക്

ബിരുദാനന്തര ബിരുദ കോഴ്‌സുകൾ[തിരുത്തുക]

  • എം.ടെക് (കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങ്)
  • എം.ടെക് (സിസ്റ്റം സോഫ്റ്റ്‌വെയർ)
  • എം.ടെക് (ഇൻഫൊർമേഷൻ ടെക്‌നോളജി)
  • എം.ടെക് (ഇൻഫൊർമേഷൻ സെക്യൂരിറ്റി)
  • എം.ടെക് (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്)
  • എം.ടെക് (വിഎൽഎസ്‌ഐ ഡിസൈൻ)
  • എം.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്)
  • എംബിഎ (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ)
  • എംസിഎ (മാസ്റ്റർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ)

ബിരുദ കോഴ്‌സുകൾ[തിരുത്തുക]

  • ബി.ടെക് (കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്)
  • ബി.ടെക് (ഇൻഫൊർമേഷൻ ടെക്‌നോളജി)
  • ബി.ടെക് (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്)
  • ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്)

ഘടന[തിരുത്തുക]

ലാൻഡ്രൻ കാംപസിലെ ഓഡിറ്റോറിയം

ലാൻഡ്രൻ കാമ്പസിലെ 9 കോളേജുകളിൽ ഒന്നാണ് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ്. കാംപസിലെ എറ്റവും പ്രധാനപ്പെട്ട കോളേജുകളിൽ ഒന്നാണിത്. വിവിധ വകുപ്പുകളിലായി നാല് ബ്ലോക്കുകളിലായാണ് കോളേജ് പ്രവർത്തിക്കുന്നത്.

  1. ബ്ലോക്ക് ഒന്ന് : ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  2. ബ്ലോക്ക് രണ്ട് : മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്
  3. ബ്ലോക്ക് മൂന്ന് : കംപ്യൂട്ടർ സയൻസ് ആന്റ് ഇൻഫൊർമേഷൻ ടെക്‌നോളജി
  4. ബ്ലോക്ക് നാല് : അപ്ലൈഡ് സയൻസ്

അംഗീകാരം[തിരുത്തുക]

2004 ഏപ്രിൽ 26ന് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ് ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ 9001: 2000 അംഗീകാരം നേടിയിട്ടുണ്ട്.[2]

സിജിസി ഗേൾസ് ഹോസ്റ്റൽ

റാങ്കിങ്[തിരുത്തുക]

2015ലെ ഡാറ്റക്വസ്റ്റ് സർവ്വേ പ്രകാരം ഇന്ത്യയിലെ എഞ്ചിനീയറിങ്ങ് കോളേജുകളിൽ 800ആം റാങ്കാണ് സിഇസിക്ക്. ബി കാറ്റഗറിയിൽ ഉൾപ്പെട്ട സിഇസി ബിസിനസ് ആന്റ് മാനേജ്‌മെന്റ് ക്രോണിക്കിൾ വിഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖമായ 10 എഞ്ചിനീയറിങ്ങ് കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കോളേജ്.

ഉദ്യോഗനിയമനം[തിരുത്തുക]

ഇൻഫോസിസ്, വിപ്രോ, ഐഗേറ്റ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, എച്ച്‌സിഎൽ, ബിർളസോഫ്റ്റ്,എൽ&ടി ഇൻഫോടെക്, ടാറ്റ മോട്ടോർസ്, ഫ്രീസ്‌കേൽ, ഡെൽ, ഒറാക്കിൾ, സൺ മൈക്രോസിസ്റ്റം, എയർടെൽ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികൾ എല്ലാവർഷവും കാംപസ് സന്ദർശിച്ച് കാംപസ് റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Punjab Technical University. "Affiliated Colleges". ptu.ac.in. മൂലതാളിൽ നിന്നും 2014-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 November 2014.
  2. "CEC Landran gets ISO 9001 label". expressindia.com. 27 April 2004. മൂലതാളിൽ നിന്നും 2009-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 April 2009.