ചമിന്ദ വാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chaminda Vaas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചമിന്ദ വാസ്
Chaminda Vaas.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വർണകുലസൂരിയ പടബന്ധികേ ഉഷാന്ത ജോസഫ് ചാമിന്ദ വാസ്
വിളിപ്പേര്വാസി
ഉയരം5 ft 10 in (1.78 m)
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 63)26 ഓഗസ്റ്റ് 1994 v പാകിസ്താൻ
അവസാന ടെസ്റ്റ്20 ജൂലൈ 2009 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 75)15 ഫെബ്രുവരി 1994 v ഇന്ത്യ
അവസാന ഏകദിനം27 ഓഗസ്റ്റ് 2008 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
1990/91–2010/11കോൾട്ട്സ് ക്രിക്കറ്റ് ക്ലബ്
2003ഹാംഷെയർ
2005വോർസെസ്റ്റർഷെയർ
2007മിഡിൽസെക്സ്
2010-തുടരുന്നുനോർത്താംപ്റ്റ്ൺഷെയർ (സ്ക്വാഡ് നം. 6)
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
Matches 111 322 212 407
Runs scored 3,089 2,025 5,967 3,212
Batting average 24.32 13.68 26.40 16.64
100s/50s 1/13 0/1 4/28 0/8
Top score 100* 50* 134 76*
Balls bowled 23,438 15,775 38,887 19,297
Wickets 355 400 724 504
Bowling average 29.58 27.53 24.63 26.52
5 wickets in innings 12 4 31 4
10 wickets in match 2 n/a 4 n/a
Best bowling 7/71 8/19 7/28 8/19
Catches/stumpings 31/– 60/– 57/– 83/–
ഉറവിടം: CricketArchive, 25 June 2011

ചമിന്ദ വാസ് (ജനനം: 27 ജനുവരി 1974, മട്ടുമഗല, ശ്രീലങ്ക) ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഒരു ഫാസ്റ്റ് ബൗളറായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. ന്യൂബോളിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയും കഴിവുമുള്ള ശ്രീലങ്കൻ ക്രിക്കറ്ററായാണ് അദ്ദേഹം കരുതപ്പെടുന്നത്.[1]. 2004ൽ ലോക ടെസ്റ്റ് ടീമിലും, ഏകദിന ഇലവണ്ണിലും ഇടം നേടിയതോടെയാണ് അദ്ദേഹം അന്താരാഷ്ട്രശ്രദ്ധ നേടുന്നത്. 2009 ജൂലൈയിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

കളി ശൈലി[തിരുത്തുക]

ചാമിന്ദ വാസ് ഒരു ഒരു ഇടംകയ്യൻ ഫാസ്റ്റ് ബൗളറാണ്. പലപ്പോഴും ശ്രീലങ്കക്കു വേണ്ടി ബൗളിങ് ആരംഭിക്കാൻ നിയോഗിക്കുന്നതും വാസിനെയായിരുന്നു. പന്ത് ഇൻസ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവുകൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച രീതിയിൽ ഓഫ് കട്ടറുകൾ എറിയാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. പിന്നീട് റിവേഴ്സ് സ്വിങ്ങ് പന്തുകളെറിയാനുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു. അതോടെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു ബൗളറായി അദ്ദേഹം മാറി. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത കുറഞ്ഞെങ്കിലും മികച്ച ലൈനും ലെങ്തും വിക്കറ്റുകൾ നേടുന്നതിൽ അദ്ദേഹത്തെ പിന്തുണച്ചു. ഒരു മികച്ച പിൻനിര ബാറ്റ്സ്മാനും കൂടിയായിരുന്നു അദ്ദേഹം തന്റെ ടെസ്റ്റ് കരിയറിലാകെ 13 അർദ്ധസെഞ്ച്വറികളും, 1 സെഞ്ച്വറിയുമടക്കം 3,089 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മികച്ച ഫീൽഡറും കൂടിയായിരുന്നു അദ്ദേഹം.

ടെസ്റ്റ് ശതകങ്ങൾ[തിരുത്തുക]

ചാമിന്ദ വാസിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ് മത്സരം എതിരാളി രാജ്യം വേദി വർഷം
[1] 100* 97  ബംഗ്ലാദേശ് ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2007

ടെസ്റ്റ് അർദ്ധശതകങ്ങൾ[തിരുത്തുക]

ചാമിന്ദ വാസിന്റെ ടെസ്റ്റ് അർദ്ധശതകങ്ങൾ
റൺസ് മത്സരം എതിരാളി വേദി വർഷം
[1] 51 6  ന്യൂസിലൻഡ് ഡുനെഡിൻ, ന്യൂസിലൻഡ് 1994
[2] 57 15  ന്യൂസിലൻഡ് ഡുനെഡിൻ, ന്യൂസിലൻഡ് 1997
[3] 53* 35  പാകിസ്താൻ റാവൽപിണ്ടി, പാകിസ്താൻ 2000
[4] 54 41  ദക്ഷിണാഫ്രിക്ക ഗാൾ, ശ്രീലങ്ക 2000
[5] 74* 56  സിംബാബ്‌വേ കൊളംബോ, ശ്രീലങ്ക 2001
[6] 72* 57  സിംബാബ്‌വേ കാൻഡി, ശ്രീലങ്ക 2002
[7] 68* 73  ഓസ്ട്രേലിയ കാൻഡി, ശ്രീലങ്ക 2004
[8] 69 79  ദക്ഷിണാഫ്രിക്ക ഗാൾ, ശ്രീലങ്ക 2004
[9] 65 88  ബംഗ്ലാദേശ് കൊളംബോ, ശ്രീലങ്ക 2005
[10] 50* 91  ഇംഗ്ലണ്ട് ലോർഡ്സ്, ഇംഗ്ലണ്ട് 2006
[11] 64 94  ദക്ഷിണാഫ്രിക്ക കൊളംബോ, ശ്രീലങ്ക 2006
[12] 90 102  ഇംഗ്ലണ്ട് ഗാൾ, ശ്രീലങ്ക 2007
[13] 54* 103  വെസ്റ്റ് ഇൻഡീസ് ഗയാന, വെസ്റ്റ് ഇൻഡീസ് 2008

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ചമിന്ദ വാസ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • ചമിന്ദ വാസ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ചമിന്ദ_വാസ്&oldid=1914512" എന്ന താളിൽനിന്ന് ശേഖരിച്ചത്