ചമ്പക്കര വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chambakkara Boat Race എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചമ്പക്കര വള്ളംകളി. ചുണ്ടൻ വള്ളങ്ങൾ (2012)

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് ചമ്പക്കര വള്ളംകളി. ഏറണാകുളം ജില്ലയിലെ ചമ്പക്കരക്കായലിൽ വർഷത്തിലൊരിക്കലാണ് ഈ ജലോത്സവം നടക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി എല്ലാ വർഷവും ഈ വള്ളംകളി മത്സരം നടന്നുവരുന്നുണ്ട്. കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ ചേർന്ന് രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് ജലോത്സവം നടത്തുന്നത്. എരൂർ പെരീക്കാട് ബോട്ട് ക്ളബാണ് പരിപാടിയുടെ സംഘാടകർ.[1].

മത്സര രീതി[തിരുത്തുക]

ചുണ്ടൻ വള്ളങ്ങളും, എ-ഗ്രേഡ്, ബി-ഗ്രേഡ് ഓടിവള്ളങ്ങളുമാണ് മത്സരിക്കുന്നത്. [2] ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ടി.കെ.രാമകൃഷ്ണൻ മെമ്മോറിയൽ ട്രോഫി, പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ട്രോഫി, വിശ്വനാഥൻ മെമ്മോറിയൽ ട്രോഫി, രാജേഷ് മെമ്മോറിയൽ ട്രോഫി എന്നിവയാണ് ഒന്നാമതെത്തുന്ന വള്ളങ്ങൾക്ക് നൽകുന്നത് [1].

ജേതാക്കൾ[തിരുത്തുക]

2012 ഓഗസ്റ്റ് 19 ഞായറാഴ്ച്ച നടന്ന ജലോത്സവത്തിൽ തൈക്കൂടം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ട്രോഫി കരസ്ഥമാക്കി. എ ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മൽസരത്തിൽ താന്തോന്നി തുരുത്ത്‌ വി ബി സി ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ താണിയനും ബി ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മൽസരത്തിൽ കുറുന്തോട്ട ബോട്ട്‌ ക്ലബിന്റെ ജി ബി.തട്ടകനും ഒന്നാം സ്ഥാനത്തെത്തി[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 മലയാളം ലൈവ്.കോം ചമ്പക്കര ജലോത്സവം നാളെ
  2. http://www.mathrubhumi.com/ernakulam/news/1780382-local_news-ernakulam-%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B1.html
  3. http://malayalam.webdunia.com/sports/othersports/news/1208/20/1120820044_1.htm

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചമ്പക്കര_വള്ളംകളി&oldid=1975652" എന്ന താളിൽനിന്ന് ശേഖരിച്ചത്