ഉള്ളടക്കത്തിലേക്ക് പോവുക

ചാമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chamaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാമരം
പ്രമാണം:Chamaram2.jpg
Movie poster
സംവിധാനംഭരതൻ
തിരക്കഥജോൺപോൾ
Story byബാലകൃഷ്ണൻ മങ്ങാട്
നിർമ്മാണംനവോദയ അപ്പച്ചൻ
അഭിനേതാക്കൾനെടുമുടി വേണു
സറീന വഹാബ്
പ്രതാപ് പോത്തൻ
രതീഷ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
രവീന്ദ്രൻ
നിർമ്മാണ
കമ്പനി
ജഗൻ പിക്ചേഴ്സ്
വിതരണംസെന്റ്രൻ പിക്ചേഴ്സ്
റിലീസ് തീയതി
  • 19 September 1980 (1980-09-19)
ദൈർഘ്യം
140 മിനുട്ട്
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1980-ൽ ബാലകൃഷ്ണൻ മങ്ങാടിന്റെ കഥക്ക് ജോൺപോൾ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തിൽ നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തൻ, രതീഷ് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാമരം.[1]. ജഗൻ പിക്ചേഴ്സിന്റെ ബാനറിൽ നവോദയ അപ്പച്ചൻ ചിത്രം നിർമ്മിച്ചു.[2] ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രനും എം ജി രാധാകൃഷ്ണനും സംഗീതമൊരുക്കി. [3]

കഥാംശം

[തിരുത്തുക]

ഒരു വിദ്യാർത്ഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയകഥ ആണ് ഇതിവൃത്തം. വിനോദ് എന്ന കോളേജ് വിദ്യാർത്ഥി തൻ്റെ ചെറുപ്പക്കാരി അധ്യാപികയായ ഇന്ദുവിൽ ആകൃഷ്ടനായി. എന്നാൽ ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനായി. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിൻ്റെയടുത്ത് ചെല്ലുകയും ചെയ്യുന്നു. വിനോദ് ഇന്ദുവിനെ പ്രാപിക്കുന്നു. എന്നാൽ വിനോദ് അപകടത്തിൽ മരിക്കുന്നു. എസ്. ജാനകി ഈ ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച എന്ന ഗാനം ആലപിച്ചിരിക്കുന്നു.

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രതാപ് പോത്തൻവിനോദ്
2സറീന വഹാബ്ഇന്ദു
3രതീഷ്രവി
4നെടുമുടി വേണു പുരോഹിതൻ
5മണിയൻപിള്ള രാജു
6അസീസ്ഇന്ദുവിന്റെ പിതാവ്
7കവിയൂർ പൊന്നമ്മരവിയുടെ മാതാവ്
8ഭാഗ്യലക്ഷ്മി
9പ്രദീപ് ശക്തി

-

ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ : പൂവച്ചൽ ഖാദർ
ഈണം :എം.ജി. രാധാകൃഷ്ണൻ
രവീന്ദ്രൻ

നമ്പർ.പാട്ട്പാട്ടുകാർഈണംരാഗം
1കതിരാടും വയലിൽകെ ജെ യേശുദാസ്എം.ജി. രാധാകൃഷ്ണൻ
2നാഥാ നീ വരും കാലൊച്ച കേൾക്കുവാൻഎസ് ജാനകിഎം.ജി. രാധാകൃഷ്ണൻദേശ്‌
3വർണ്ണങ്ങൾകെ ജെ യേശുദാസ് എൻ ലതിക ടോമി,റീബരവീന്ദ്രൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
നമ്പർ.വ്യക്തിഅവാർഡ്വിഭാഗം
1എസ് ജാനകിസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക
2ഭരതൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം
3നെടുമുടി വേണുസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സഹനടൻ
4ഭരതൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച കലാസംവിധാനം
5പത്മനാഭൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച കലാസംവിധാനം
6രാമചന്ദ്രബാബുസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഛായാഗ്രഹണം

അവലംബം

[തിരുത്തുക]
  1. "ചാമരം (1980)". www.malayalachalachithram.com. Retrieved 2021-10-20.
  2. "ചാമരം (1980)". Archived from the original on 2021-10-24. Retrieved 2021-10-21.
  3. "ചാമരം (1980)". malayalasangeetham.info. Archived from the original on 2021-10-21. Retrieved 2021-10-21.
  4. "ചാമരം (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-05-16. Retrieved 2021-10-21.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ചാമരം (1980)

"https://ml.wikipedia.org/w/index.php?title=ചാമരം&oldid=4579270" എന്ന താളിൽനിന്ന് ശേഖരിച്ചത്