സെട്രിമൈഡ് അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cetrimide agar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രാം നെഗററ്റിവ് ബാക്ടീരിയയായ സ്യൂഡൊമൊണാസിനെ വളർത്താൻ ഉപയോഗിക്കുന്ന അഗർ മാധ്യമമാണ് സെട്രിമൈഡ് അഗർ (Cetrimide agar).[1] സെട്രിമൈഡ് ഉള്ളതുകാരണം സ്യൂഡോമൊണാസിനോട് സാദൃശ്യം പുലർത്തുന്ന മറ്റ് ബാക്ടീരിയയുടെ വളർച്ച കുറഞ്ഞുപോകുന്നതിനാൽ,[2] ഇതിനെ ഒരു തിരഞ്ഞെടുക്കപ്പെട്ട മാധ്യമമായി കണക്കാക്കുന്നു. സ്യൂഡൊമൊണാസ് ഉണ്ടാക്കുന്ന പയോസയനിനും ഫ്ലൂറസിനും പോലുള്ള നിറങ്ങൾ സെട്രിമൈഡ് അഗറിൽ വ്യക്തമായി നിരീക്ഷിക്കാനാവും.[3][4]സൗന്ദര്യവർദ്ധകവസ്തുക്കളിലും, മരുന്നുകളിലും, സ്പെസിമെനുകളിലും സ്യൂഡൊമൊണാസിന്റെ സാന്നിധ്യം അറിയാനായി സെട്രിമൈഡ് അഗർ പരക്കെ ഉപയോഗിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. https://web.archive.org/web/20090530181952/http://www.bd.com/ds/technicalCenter/inserts/Cetrimide_Agar_Base.pdf "Cetrimide Agar Base • Pseudosel Agar". Accessed May 3, 2008.
  2. http://www.chromocult.info/tedisdata/prods/4984-1_05284_0500.html Archived 2008-03-25 at the Wayback Machine. "Pseudomonas Selective Agar, Base (Cetrimide Agar)". Accessed May 3, 2008.
  3. https://web.archive.org/web/20110606083154/http://www.sigmaaldrich.com/etc/medialib/docs/Fluka/Datasheet/14521dat.pdf "14521 Cetrimide Agar Plates". Accessed May 3, 2008.
  4. http://www.condalab.com/pdf/1102.pdf "Cetrimide Agar Base". Accessed May 3, 2008.
"https://ml.wikipedia.org/w/index.php?title=സെട്രിമൈഡ്_അഗർ&oldid=3648139" എന്ന താളിൽനിന്ന് ശേഖരിച്ചത്