സിറോപീജിയ
| സിറോപീജിയ | |
|---|---|
| Ceropegia elegans | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | Ceropegia |
അപ്പോസൈനേസീ, സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിറോപീജിയ (Ceropegia). ആഫ്രിക്ക, തെക്കേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലെ തദ്ദേശീയസസ്യമാണ്.[1][2] 1753 -ൽ പുറത്തിറങ്ങിയ തന്റെ Species plantarum -ത്തിന്റെ ഒന്നാം വോള്യത്തിൽ കാൾ ലിനയേസ്, ആണ് ഈ ജനുസിനെപ്പറ്റി വിവരിച്ചതും ഈ നാമം നൽകിയതും. പൂക്കൾ മെഴുകുകൊണ്ടുള്ള ഒരു ഫൗണ്ടൻ പോലെ തോന്നിയതിനാലാണ് ഈ പേര് അദ്ദേഹം നൽകിയത്. (‘keros’ = മെഴുക് ‘pege’ = ഫൗണ്ടൻ) (Pooley, 1998). റാന്തൽ പുഷ്പം, പാരച്ചൂട്ട് പുഷ്പം, ബുഷ്മാന്റെ പൈപ്, പാരാസോൾ പുഷ്‌പം, സ്നെയ്‌ക് ക്രീപ്പർ, വൈൻഗ്ലാസ് വള്ളി, റോസറി വള്ളി, നെക്‌ലേസ് വള്ളി എന്നെല്ലാം പേരുകളുണ്ട്.
കാഴ്‌ചയ്ക്ക്
[തിരുത്തുക]
ചില സ്പീഷിസുകളുടെ വേരുകൾ വണ്ണം വച്ച് കിഴങ്ങുപോലെയാകാറുണ്ട്. ചില സ്പീഷുസുകളിലെ ഇലകൾ വണ്ണം വച്ച് മാംസളമായി കാണാറുണ്ട്. ഒരു കൂടു പോലെയോ, പൈപ്പുപോലെയോ തോന്നിക്കുന്ന ദളപുടമാണ് സിറൊപീജിയയുടേത്. അഞ്ച് ഇതളുകൾ ആവും ഉണ്ടാവുക.[3] ഈച്ചകളാൽ പരാഗണം നടത്താൻ തക്ക രീതിയിലാണു പൂക്കളുടെ വിന്യാസം. പലതരം ഈച്ചവർഗ്ഗങ്ങൾ ഇവയുടെ പരാഗണത്തിനു സഹായിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും കൂടുപോലെയിരിക്കുന്ന പൂക്കളിൽ താൽക്കാലികമായി കുടുങ്ങിപ്പോകുന്ന ഈച്ചകൾ രക്ഷപ്പെടുമ്പോഴേക്കും പരാഗണം നടക്കുന്നു.[4]
വർഗ്ഗീകരണം
[തിരുത്തുക]അറിയപ്പെടുന്ന 180 ഓളം സ്പീഷിസുകൾ ഉണ്ട്, പല പുതിയ സ്പീഷിസുകളും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു.[4][5] ആഫ്രിക്കയിലെങ്ങും മഡഗാസ്കറിലും ഏഷ്യയിലും ആസ്ത്രേലിയയിലുമെല്ലാം കണ്ടുവരുന്നു.[4]
തെരഞ്ഞെടുത്തസ്പീഷിസുകൾ
[തിരുത്തുക]ചിത്രശാലGallery
[തിരുത്തുക]- Ceropegia stapeliiformis
- Ceropegia linearis
- Ceropegia rhynchantha
- Ceropegia fusca
- Ceropegia candelabrum
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ceropegia. ഫ്ലിക്കറിൽ