ഖഗോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Celestial sphere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


The celestial sphere is divided by the celestial equator.

ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങികൊണ്ടിരിക്കുന്നുവെന്ന്‌ സങ്കൽപ്പിച്ചാൽ ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്ന് ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന ഒരാൾക്കു തോന്നും. ജ്യോതിശാസ്ത്രജ്ഞന്മാർ ഈ സാങ്കൽപ്പിക ഗോളത്തെ ഖഗോളം (Celestial sphere) എന്ന്‌ വിളിക്കുന്നു.

യഥാർത്ഥത്തിൽ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ (asteroids), ധൂമകേതുക്കൾ, ഉൽക്കകൾ, കൃത്രിമോപഗ്രഹങ്ങൾ, ബഹിരാകാശപര്യവേക്ഷണപേടകങ്ങൾ തുടങ്ങിയവയുടെയെല്ലാം ഭ്രമണപഥങ്ങൾ വിവിധ വലിപ്പത്തിലും ആകൃതികളിലും ആണെങ്കിലും ഭൂമിയിൽ നിൽക്കുന്ന ഒരു നിരീക്ഷകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്നെ, പൊള്ളയായ ഒരു മഹാഗോളത്തിന്റെ അകത്തെ ഉപരിതലത്തിലാണെന്നു് സ്ഥിതിചെയ്യുന്നതെന്നു സങ്കൽപ്പിക്കാം. ഭ്രമണപഥങ്ങളുടെ ദീർഘവൃത്തസ്വഭാവമൊന്നുമില്ലാതെ, പൂർണ്ണമായും ഗോളാകൃതിയിൽ തന്നെയുള്ളതായിരിക്കും ഈ സങ്കൽപ്പഭിത്തി. എല്ലാ ഖഗോളവസ്തുക്കളും അവയുടെ ഭ്രമണപഥങ്ങളും അയാളിൽനിന്നു് ഒരേ അകലത്തിലും അല്ലെങ്കിൽ വ്യാസത്തിലും ആയിരിക്കും കാണപ്പെടുക. മാത്രമല്ല, പല ഭ്രമണപഥങ്ങളും വ്യാസോന്മുഖമായ രണ്ടേ രണ്ടു ബിന്ദുക്കളിൽ അന്യോന്യം മുറിച്ചുകടക്കുന്നുണ്ടെന്നും (ഉദാഹരണത്തിനു് സൂര്യന്റെ ഭ്രമണപഥമായ ക്രാന്തിവൃത്തവും ചന്ദ്രന്റെ ഭ്രമണപഥവും) ഈ മാതൃകയിൽ സങ്കൽപ്പിക്കാൻ കഴിയും.

ജ്യോതിഃശാസ്ത്രനിരീക്ഷണങ്ങളിലും ഗണിതക്രിയകളിലും ഏറ്റവും അടിസ്ഥാനവും സ്ഥിരവുമായ ചട്ടക്കൂടാണു് ഖഗോളം. എന്നാൽ സൂര്യനും അതിനൊപ്പമുള്ള സൗരയൂഥത്തിലെ (ഭൂമിയും മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങളും ഒഴികെയുള്ള) മിക്കവാറും അംഗങ്ങളും ഖഗോളത്തിന്റെ നേർനടുവിൽനിന്നു് 23.5 ഡിഗ്രി ചെരിഞ്ഞ് ബെൽറ്റ് ആകൃതിയിലുള്ള മറ്റൊരു പാതയിലാണു് നിരീക്ഷകനുചുറ്റും കറങ്ങുന്നതു്. ഈ പാതയെ ക്രാന്തിവൃത്തം എന്നു വിളിക്കുന്നു. ഭൂമിയിലെ നിരീക്ഷകരെസംബന്ധിച്ചിടത്തോളം, സൗരയൂഥാംഗങ്ങളുടെ ചലനം കണക്കാക്കാൻ കൂടുതൽ പ്രായോഗികമായി അവലംബിക്കാവുന്ന ചട്ടക്കൂടാണു് ക്രാന്തിവൃത്തം അടിസ്ഥാനമാക്കിയുള്ളതു്.

ഖഗോളത്തിന്റെ മദ്ധ്യത്തിലൂടെയുള്ള വൃത്തവും ക്രാന്തിവൃത്തവും തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് മേഷാദി(First point of Aries അഥവാ vernal equinox), തുലാവിഷുവം എന്നിവ. ഇതിൽ മേഷാദിയെയാണു് ജ്യോതിർഗണിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആധാരബിന്ദു (മൂലബിന്ദു) (origin) ആയി സങ്കൽപ്പിച്ചിരിക്കുന്നതു്. ക്രാന്തിവൃത്തവും അതിലെ ഒരു ബിന്ദുവായ മേഷാദിയും ആധാരമാക്കി സൗരയൂഥത്തിലെ മറ്റെല്ലാ ബിന്ദുക്കൾക്കും അവയുടെ സ്ഥാനത്തിനനുസരിച്ച് നിർദ്ദേശാങ്കങ്ങൾ നൽകാൻ കഴിയും.


ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖഗോളം&oldid=2282150" എന്ന താളിൽനിന്ന് ശേഖരിച്ചത്