സുവർണ്ണശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caprona ransonnetti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുവർണ്ണ ശലഭം (Golden Angle)
Golden Angle WSF
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. ransonnetii
Binomial name
Caprona ransonnetii
Synonyms

Abaratha ransonnetti

പൊതുവെ വനങ്ങളിൽ കഴിയുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം (Caprona ransonnetii).[1][2][3][4][5][6] ഇത് സുവർണ്ണപ്പരപ്പൻ എന്നും അറിയപ്പെടുന്നു. കാടുകളുടെ സമീപപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.

ജീവിതരീതി[തിരുത്തുക]

നീർത്തടങ്ങളുടെ ഓരത്തിരുന്ന് ലവണം നുകരുന്ന സ്വഭാവമുണ്ട്. വെയിൽ കായുന്ന ഇലപ്പുറത്തിരുന്നാണ്. ആൺശലഭങ്ങൾ മറ്റുപൂമ്പാറ്റകളെ തുരത്തിയോടിയ്ക്കുന്നത് കാണാം. കുതിച്ച് പായുന്ന പൂമ്പാറ്റയാണിത്. ദീർഘദൂരത്തിലും വളരെ ഉയരത്തിലും പറക്കാറില്ല. അരിപ്പൂവിൽ നിന്നും ചിരവപ്പൂവിൽ നിന്നും ആർത്തിയോടെ തേൻകുടിയ്ക്കുന്നത് കാണാം.

ശരീരപ്രകൃതി[തിരുത്തുക]

ഈ ശലഭത്തിന് രണ്ട് തരത്തിലുള്ള രൂപം ഉണ്ട്.

മഴക്കാലം[തിരുത്തുക]

മഴക്കാലത്ത് ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമായിരിക്കും. ചിറകിൽ സുവർണ്ണനിറം പടർന്നിരിക്കും. പിൻചിറകിന്റെ മധ്യഭാഗം മഞ്ഞ കലർന്നിട്ടാണ്.

വേനൽക്കാലം[തിരുത്തുക]

വേനൽക്കാലത്ത് ചിറകുകൾക്ക് നിറം മങ്ങിയിരിക്കും. സുവർണ്ണനിറത്തിന് കൂടുതൽ തിളക്കമുണ്ടാകും. മുൻചിറകിലെ വെളുത്ത പുള്ളികൾ മഴക്കാലത്തും വേനൽക്കാലത്തും കാണാം.

ഇണയെ ആകർഷിക്കൽ[തിരുത്തുക]

ഇതിന്റെ പ്രധാന പ്രത്യേകത ഇത് ഇണയെ ആകർഷിക്കുന്ന രീതിയാണ്. പെണ്ണിനെ കാണുമ്പോൾ ആൺശലഭം മുൻകാലുകൾ പിന്നോട്ട് മടക്കിപ്പിടിയ്ക്കും. ആ സമയത്ത് ശലഭത്തിന്റെ മാറിൽ നിന്ന് ബ്രഷ് പോലുള്ള ചെറു രോമങ്ങൾ തള്ളിവരും. ആൺ ശലഭം താടി വളർത്തിയതാണെന്ന് അത് കണ്ടാൽ തോന്നും. ആണിന്റെ ഈ പെരുമാറ്റത്തിൽ പെൺശലഭം ആകൃഷ്ടരാകുകയാന് പതിവ്.

പ്രത്യുൽപ്പാദനം[തിരുത്തുക]

മുട്ടയിടൽ[തിരുത്തുക]

ഇടം പിരി വലം പിരി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. ശിരസ് രോമാവൃതമാണ്.

പുഴുപ്പൊതി[തിരുത്തുക]

പുഴുപ്പൊതി(പ്യൂപ്പ) വെളുത്തിട്ടാണ്. വെളുപ്പിൽ കറുപ്പും ഓറഞ്ചും നിറത്തിലുള്ള പുള്ളികൾ കാണാം.

ചിത്രങ്ങൾ[തിരുത്തുക]

സുവർണശലഭത്തിന്റെ ജീവിതചക്രം

അവലംബം[തിരുത്തുക]

  1. Savela, Markku. "Caprona Wallengren, 1857 Ragged Skippers". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Felder (1868). "Diagnose neuer von E. Baron v. Ransonnet in Vorder-Indien gesammelter Lepidopteren". Zoologisch-Botanische Gesellschaft in Wien. 18 (1-2): 284.
  3. Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. pp. 182.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 160.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 73–75.{{cite book}}: CS1 maint: date format (link)
  6. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 99.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുവർണ്ണശലഭം&oldid=3778328" എന്ന താളിൽനിന്ന് ശേഖരിച്ചത്