വധശിക്ഷ ടോഗോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Togo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് ടോഗോ. [1]

ചരിത്രം[തിരുത്തുക]

1978-ലാണ് ടോഗോയിൽ അവസാന വധശിക്ഷ നടന്നത്. [2] 1986-ൽ അട്ടിമറിക്ക് ശ്രമിച്ചതിന് 13 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. 1987-ൽ പ്രസിഡന്റ് ഗ്നാസ്സിംഗ്ബെ എയാഡീമ ഇവരുടെ ശിക്ഷകൾ ജീവപര്യന്തമായി കുറച്ചു.

1992-ൽ ഒരു ജനാധിപത്യ ഭരണഘടന ടോഗോയിൽ സ്വീകരിച്ചു.

നിർത്തലാക്കൽ[തിരുത്തുക]

2009-ൽ ടോഗോ വധശിക്ഷ നിർത്തലാക്കി. [3] ടോഗോയുടെ പാർലമെന്റ് ഐകകണ്ഠ്യേന ഇതിനായുള്ള പ്രമേയം പാസാക്കുകയായിരുന്നു.

2008 ഡിസംബർ 18-ന് വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ടോഗോ വിട്ടുനിന്നു. 2010 ഡിസംബർ 21-ന് ഇതേ ഉദ്ദേശത്തോടെ അവതരിപ്പിച്ച പ്രമേയത്തെ ടോഗോ പിന്താങ്ങി.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "Death Penalty News: 2002, September | Amnesty International". Archived from the original on 2003-05-06. Retrieved 2003-05-06.
  3. Togo abolishes the death penalty
  4. http://www.handsoffcain.info/bancadati/schedastato.php?idstato=16000238
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ടോഗോയിൽ&oldid=3790298" എന്ന താളിൽനിന്ന് ശേഖരിച്ചത്