വധശിക്ഷ ഓസ്ട്രിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Austria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രിയ വധശിക്ഷ നിർത്തലാക്കിയ രാജ്യമാണ്. ജൊഹാൻ ട്രിങ്ക എന്നയാളെയാണ് അവസാനമായി വധിച്ചത്. 1950 മാർച്ച് 24-ന് കൊലക്കുറ്റത്തിനായിരുന്നു ഇയാളെ തൂക്കിക്കൊന്നത്. 1950 ജൂൺ 30-ന് കൊലക്കുറ്റത്തിന് വധശിക്ഷ നിർത്തലാക്കപ്പെട്ടു. 1968-ൽ ഒരു കുറ്റത്തിനും വധശിക്ഷ നൽകരുത് എന്ന ചട്ടം വന്നു.

പഴയ ശിക്ഷാരീതികൾ[തിരുത്തുക]

ഓസ്ട്രിയയെ ജർമനിയുമായി (മൂന്നാം റൈക്ക്) യോജിപ്പിക്കുന്നതിനു മുൻപ് ശിക്ഷാരീതി തൂക്കിക്കൊല്ലലായിരുന്നു. യോജിച്ചിരുന്ന കാലത്ത് (1938-1945) ശിക്ഷാരീതി ഗില്ലറ്റിൻ ഉപയോഗിച്ച് ശിരച്ഛേദം ചെയ്യലായി മാറി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തൂക്കിക്കൊല്ലൽ ബ്രിട്ടൻ തിരികെക്കൊണ്ടുവന്നു.

വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടികൾ[തിരുത്തുക]

പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര ധാരണയുടെ (ICCPR) നിർബന്ധമല്ലാത്ത രണ്ടാം പ്രോട്ടോക്കോൾ ഓസ്ട്രിയ 1993-ൽ അംഗീകരിച്ചിരുന്നു. മനുഷ്യാവകാശങ്ങളുടെ യൂറോപ്യൻ ഉടമ്പടിയുടെ (ECHR) ആറാം പ്രോട്ടോക്കോൾ 1984-ൽ അംഗീകരിക്കുകയും പതിമൂന്നാം പ്രോട്ടോക്കോൾ 2004-ൽ അംഗീകരിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഓസ്ട്രിയയിൽ&oldid=3790283" എന്ന താളിൽനിന്ന് ശേഖരിച്ചത്