കംബോഡിയയിലെ വംശഹത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cambodian genocide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പോൾ പോട്ടിന്റെ നേതൃത്വത്തിൽ ഖമർ റൂഷ് ഭരണകാലത്ത് 1975 മുതൽ 1979 വരെ കംബോഡിയയിൽ നടന്ന വംശീയ കൂട്ടക്കൊലകളാണ് കംബോഡിയയിലെ വംശഹത്യ (Cambodian genocide) എന്ന് അറിയപ്പെടുന്നത്. 80 ലക്ഷം ജനങ്ങളുണ്ടായിരുന്ന കംബോഡിയയിലെ നാലിലൊന്നുപേരും ഇതിൽ കൊല്ലപ്പെടുകയുണ്ടായി. agrarian socialism which was founded on the ideals of സ്റ്റാലിനിസത്തിലെയും മാവോയിസത്തിലെയും കാഴ്ച്ചപ്പാടുകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ ഒരുതരം കാർഷിക സോഷ്യലിസം ഉണ്ടാക്കലായിരുന്നു ഖമർ റൂഷിന്റെ പദ്ധതി. അതിൻപ്രകാരം നഗരങ്ങളിൽ നിന്നും ജനങ്ങളെ നിർബന്ധപൂരവ്വം ഗ്രാമങ്ങളിലേക്ക് മാറ്റൽ, പീഡിപ്പിക്കൽ, കൂട്ടക്കൊല നടത്തൽ, നിർബന്ധിതമായി തൊഴിൽ ചെയ്യിക്കൽ, പോഷകാഹാരമില്ലാതെ വരൽ, രോഗങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഏതാണ്ട് 20 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. കംബോഡിയയിലെ വിയറ്റ്നാമിന്റെ ഇടപെടൽ ആണ് ഖമർ റൂഷ് ഭരണത്തിന് അറുതി വരാൻ കാരണമായത്. കംബോഡിയയിലെ കൊലക്കളങ്ങൾ എന്ന് അറിയപ്പെടുന്ന 20000 -ത്തോളം സ്ഥലങ്ങൾ പിന്നീട് കണ്ടെത്തുകയുണ്ടായി.

ജനസഞ്ചയത്തെ ശുദ്ധീകരിക്കാനാണ് ഈ കൂട്ടക്കൊലകൾ തുടങ്ങിയത് എന്നാണ് ഒരു ഖമർ റൂഷ് നേതാവ് പറഞ്ഞത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കംബോഡിയയിലെ_വംശഹത്യ&oldid=2956581" എന്ന താളിൽനിന്ന് ശേഖരിച്ചത്