കാലിസ്റ്റ ഫ്ലോക്ക്‌ഹാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calista Flockhart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലിസ്റ്റ ഫ്ലോക്ക്‌ഹാർട്ട്
ജനനം
കാലിസ്റ്റ കേയ് ഫ്ലോക്ക്‌ഹാർട്ട്

(1964-11-11) നവംബർ 11, 1964  (59 വയസ്സ്)
കലാലയംറട്ട്ഗേഴ്സ് സർവ്വകലാശാല
തൊഴിൽനടി
സജീവ കാലം1989–2018 (hiatus)
ജീവിതപങ്കാളി(കൾ)ഹാരിസൺ ഫോർഡ് (2010–നിലവിൽ)
കുട്ടികൾ1

കാലിസ്റ്റ കേ ഫ്ലോക്ക്‌ഹാർട്ട് (ജനനം: നവംബർ 11, 1964))[1][2] ഒരു അമേരിക്കൻ നടിയാണ്. ടെലിവിഷനിൽ, ആലി മക്ബീൽ (1997–2002) എന്ന പരമ്പരയിലെ ടൈറ്റിൽ കഥാപാത്രം, ബ്രദേഴ്സ് & സിസ്റ്റേഴ്സ് (2006–2011) എന്ന പരമ്പരയിലെ കിറ്റി വാക്കർ, സൂപ്പർഗേൾ (2015–2019) എന്ന പരമ്പരയിലെ ക്യാറ്റ് ഗ്രാന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. സിനിമയിൽ, ദ ബേർഡ്കേജ് (1996), എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം (1999), തിംഗ്സ് യു കാൻ ടെൽ ജസ്റ്റ് ബൈ ലുക്കിംഗ് ഹെർ (2000) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്ലോക്ക്‌ഹാർട്ടിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡും ലഭിച്ചതോടൊപ്പം മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾക്ക് നാമനിർദേശവും ചെയ്യപ്പെട്ടു.

ആദ്യകാലജീവിതം[തിരുത്തുക]

ഇല്ലിനോയിയിലെ ഫ്രീപോർട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപകനായ കേ കാലിസ്റ്റയുടെയും ക്രാഫ്റ്റ് ഫുഡ്സ് എക്സിക്യൂട്ടീവായ റൊണാൾഡ് ഫ്ലോക്ക്ഹാർട്ടിന്റെയും മകളായി കാലിസ്റ്റ കേ ഫ്ലോക്ക്ഹാർട്ട് ജനിച്ചു.[3] മാതാപിതാക്കൾ ജോലിയിൽനിന്നു വിരമിച്ചവരും ടെന്നസിയിലെ മോറിസ്റ്റൗണിൽ സ്ഥിരതാമസമാക്കിയിരിക്കുന്നവരുമാണ്. അവർക്ക് ഗാരി എന്നുപേരായ ഒരു മൂത്ത സഹോദരനുമുണ്ട്. മാതാവ് സ്വന്തം പേരിന്റെ ആദ്യ, മധ്യനാമങ്ങൾ മാറ്റിയാണ് കാലിസ്റ്റ കേ എന്ന് പേരിടുന്നത്.[4]

അവളുടെ പിതാവിന്റെ ജോലിയുടെ സ്വഭാവം കുടുംബത്തിന് ഇടയ്ക്കിടെ സ്ഥലംമാറ്റം നടത്തേണ്ട സാഹചര്യമുണ്ടാക്കിയിരുന്നതിനാൽ ഫ്ലോക്ക്‌ഹാർട്ടും അവളുടെ സഹോദരനും ഇല്ലിനോയി, ഐയവ, മിനസോട്ട, ന്യൂജേഴ്‌സി, ന്യൂയോർക്കിലെ നോർവിച്ച് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ബാല്യകാലം ചെലവഴിച്ചത്. ബാല്യകാലത്ത്, ടോയ്‌ലാൻഡ് എന്ന നാടകം എഴുതിയ് അവർ അത് ഒരു അത്താഴവിരുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

ഫ്ലോക്ക്‌ഹാർട്ട് ന്യൂജേഴ്‌സിയിലെ മെഡ്‌ഫോർഡ് ടൗൺഷിപ്പിലെ ഷാവ്നി ഹൈസ്‌കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു. 1983 ൽ ബിരുദം നേടിയശേഷം ഫ്ലോക്ക്‌ഹാർട്ട് ഗ്ലാസ്ബോറോ സ്റ്റേറ്റ് കോളേജിൽ (നിലവിലെ റോവൻ യൂണിവേഴ്‌സിറ്റി) പുതുവർഷത്തിൽ ചേരുകയും തുടർന്ന് ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ കീഴിലെ മേസൺ ഗ്രോസ് സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്നു. അവിടെ ആയിരിക്കുമ്പോൾ, രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെ നീണ്ടുനിൽക്കുന്ന ഒരു പ്രത്യേകവും മത്സരപരവുമായ ക്ലാസ്സിൽ അവൾ പങ്കെടുത്തിരുന്നു. റട്‌ജേഴ്‌സിലെ തന്റെ രണ്ടാം വർഷത്തിൽ, ഫ്ലോക്ക്‌ഹാർട്ട് തന്റെ റൂംമേറ്റിന്റെ ഉറ്റസുഹൃത്തായ ജെയ്ൻ ക്രാക്കോവ്സ്കിയെ കണ്ടുമുട്ടുകയും പിന്നീട്, ഇരുവരും അലി മക്ബീൽ എന്ന പരമ്പരയിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ഒരു പ്രധാന വേദിയിൽ ഫ്ലോക്ക്ഹാർട്ടിനെ അവതരിപ്പിക്കാൻ അനുവദിക്കുന്നതിനായി വില്യം എസ്പർ (മേസൺ ഗ്രോസ് തീയേറ്ററിലെ സംവിധായകനും ഫ്ലോക്ക്ഹാർട്ടിന്റെ അഭിനയ പരിശീലന അധ്യാപകനും) മുൻകാലനയത്തിൽ മാറ്റംവരുത്തിയപ്പോൾ ആളുകൾ ഫ്ലോക്ക്ഹാർട്ടിന്റെ അഭിനയശേഷി തിരിച്ചറിയാൻ തുടങ്ങി. ഈ വേദി സാധാരണയായി ജൂനിയർമാർക്കും സീനിയേഴ്സിനുമായി നീക്കിവച്ചിട്ടുള്ളതാണെങ്കിലും, വില്യം ഇഞ്ചിന്റെ പിക്നിക് എന്ന നാടകത്തിലൂടെ ഫ്ലോക്ക്ഹാർട്ട് അവിടെ പ്രകടനം നടത്തണമെന്ന് ഹരോൾഡ് സ്കോട്ട് നിർബന്ധിച്ചു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ചുരുക്കം ചില വിദ്യാർത്ഥികളിൽ ഒരാളായി ഫ്ലോക്ക്‌ഹാർട്ട് 1988 ൽ നാടകം വിഷയമായി ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ബിരുദം നേടി. 2003 മെയ് 3 ന് റട്‌ജേഴ്‌സ് യൂണിവേഴ്സിറ്റി അവളെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ ചേർത്തു.[5]

1989 ൽ ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറിയ ഫ്ലോക്ക്‌ഹാർട്ട്; ഓഡിഷനുകൾക്കായി അന്വേഷണം നടത്തുകയും മറ്റ് മൂന്ന് സ്ത്രീകളോടൊപ്പം രണ്ട് കിടപ്പുമുറിമാത്രമുള്ള ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുകയും ഒരു പരിചാരിക, എയ്റോബിക്സ് ഇൻസ്ട്രക്ടർ എന്നീ നിലകളിലുള്ള ജോലിയിൽ ഏർപ്പെടുകയും ചെയ്തു. 1997 വരെ അവർ ഇങ്ങനെ തുടർന്നു.

സ്വകാര്യജീവിതം[തിരുത്തുക]

2002 ജനുവരി 20 ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവേളയിലെ കൂടിക്കാഴ്ച മുതൽ നടൻ ഹാരിസൺ ഫോർഡുമായി ഫ്ലോക്ക്‌ഹാർട്ട് ഒരു ബന്ധത്തിലായിരുന്നു. 2009 ൽ വാലന്റൈൻസ് ദിനത്തിൽ അവർ വിവാഹനിശ്ചയം നടത്തുകയും 2010 ജൂൺ 15 ന് ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിൽ വച്ച് വിവാഹിതരാകുകയും ചെയ്തു. ചടങ്ങിൽ ഗവർണർ ബിൽ റിച്ചാർഡ്സൺ, ന്യൂ മെക്സിക്കോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചാൾസ് ഡബ്ല്യു. ഡാനിയൽസ് എന്നിവർ നേതൃത്വം വഹിച്ചു.[6] ഫ്ലോക്ക്‌ഹാർട്ടിനും ഫോർഡിനും ഒരുമിച്ച് ലിയാം ഫ്ലോക്ക്‌ഹാർട്ട് ഫോർഡ് എന്ന പേരിൽ (ജനനം: 2001),[7] ജനനസമയത്ത് ഫ്ലോക്ക്‌ഹാർട്ട് ദത്തെടുത്തതായ ഒരു ദത്തുപുത്രനുണ്ട്.[8] 2004 മുതൽ 2014 വരെയുള്ള കാലത്ത് പീസ് ഓവർ വയലൻസിന്റെ ദേശീയ വക്താവായി ഫ്ലോക്ക്‌ഹാർട്ട് പ്രവർത്തിച്ചു.[9][10]

അവലംബം[തിരുത്തുക]

  1. "Calista Flockhart Bio". A&E Television Networks 2015. Archived from the original on 2018-03-23. Retrieved March 7, 2015.
  2. "Calista Flockhart". TVGuide.com. Archived from the original on 2015-02-24. Retrieved February 23, 2015.
  3. Schneider, Karen S. (1998-11-09). "Arguing Her Case". People Magazine. Archived from the original on 2016-06-15. Retrieved 2010-11-12.
  4. "News - Calista Flockhart child of Ronald and Kay Calista". theworldnewsmedia.org. Archived from the original on 2015-03-12. Retrieved 2013-06-09.
  5. "Former 'Ally McBeal' actress named Rutgers distinguished alumna". The Associated Press State & Local Wire. May 5, 2003.
  6. Mike Haederle (June 16, 2010). "Harrison Ford and Calista Flockhart get married!". People.com. Retrieved February 19, 2013.
  7. Mike Haederle (June 16, 2010). "Harrison Ford and Calista Flockhart get married!". People.com. Retrieved February 19, 2013.
  8. "Calista Flockhart Adopts Baby". ABC News. 6 January 2006. Retrieved 6 June 2018.
  9. "National Spokesperson Emeritus". Peace Over Violence. Archived from the original on 2015-04-27. Retrieved April 19, 2015.
  10. "Peace Over Violence 37th Annual Humanitarian Awards". Hollywood.com. Retrieved 7 November 2008. {{cite web}}: Cite has empty unknown parameter: |1= (help)