സി.എം. സ്റ്റീഫൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CM Stephen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എം.സ്റ്റീഫൻ
ഇന്ത്യയുടെ വാർത്താവിനിമയ വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 3 1980 – സെപ്റ്റംബർ 2 1982
മുൻഗാമിഭീഷ്മ നരേയൻ സിംഗ്
പിൻഗാമിആനന്ത് ശർമ്മ
ലോക്സഭയുടെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
ഏപ്രിൽ 12 1978 – ജൂലൈ 9 1979
മുൻഗാമിയശ്വന്ത്റാവു ചവാൻ
പിൻഗാമിയശ്വന്ത്റാവു ചവാൻ
ലോക്സഭാംഗം
ഓഫീസിൽ
1980 – ജനുവരി 16 1984
മുൻഗാമിധരം സിംഗ്
പിൻഗാമിവീരേന്ദ്ര പാട്ടീൽ
മണ്ഡലംഗുൽബർഗ
ഓഫീസിൽ
മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979
പിൻഗാമിഎം.എം. ലോറൻസ്
മണ്ഡലംഇടുക്കി
ഓഫീസിൽ
മാർച്ച് 15 1971 – ജനുവരി 18 1977
മുൻഗാമിപി.പി. എസ്തോസ്
പിൻഗാമിജോർജ് ജെ. മാത്യു
മണ്ഡലംമൂവാറ്റുപുഴ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിടി. കൃഷ്ണൻ
മണ്ഡലംതൃക്കടവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-12-23)ഡിസംബർ 23, 1918
മരണംജനുവരി 16, 1984(1984-01-16) (പ്രായം 65)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിതങ്കമ്മ സ്റ്റീഫൻ
കുട്ടികൾ2 മകൻ, 3 മകൾ
മാതാപിതാക്കൾ
  • ഈപ്പൻ മത്തായി ചെമ്പകശ്ശേരിൽ (അച്ഛൻ)
  • എസ്തർ ഈപ്പൻ (അമ്മ)
As of ഒക്ടോബർ 206, 2022
ഉറവിടം: നിയമസഭ

ഇന്ത്യയിലെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ[1] സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയപ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു[2]. (ഡിസംബർ 23 1918ജനുവരി 16 1984). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി.[3] തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്രമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.

വ്യക്തിജീവിതം[തിരുത്തുക]

മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.[4]

ജീവിത രേഖ[തിരുത്തുക]

  • 1918 ജനനം
  • 1938 തിരുവനന്തപുരം ആർട്സ് കോളേജിൽ ചേർന്നു
  • 1939 വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഒരു കൊല്ലം തടവുശിക്ഷ
  • 1942 ബി.എ. ബിരുദം നേടി
  • 1949 കൊല്ലത്ത് അഭിഭാഷകൻ
  • 1958 കൊല്ലം ഡി.സി.സി. പ്രസിഡന്റ്
  • 1960 നിയമസഭാംഗം (തൃക്കടവൂർ)
  • 1965 നിയമസഭാംഗം (പുനലൂർ)
  • 1971 ലോകസഭാംഗം (മൂവാറ്റുപുഴ)
  • 1977 ലോകസഭാംഗം (ഇടുക്കി), ഏപ്രിൽ-12ന് ലോകസഭയിൽ പ്രതിപക്ഷനേതാവ്
  • 1980 ലോകസഭാംഗം (ഗുൽബർഗ, കർണാടക) കേന്ദ്രമന്ത്രിയായി
  • 1982 എ.ഐ.സി.സി. ജനറൽ സെക്രട്ടറി
  • 1984 മരണം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1977 ഇടുക്കി ലോകസഭാമണ്ഡലം സി.എം. സ്റ്റീഫൻ കോൺഗ്രസ് (ഐ.) എം.എം. ജോസഫ് കേരള കോൺഗ്രസ് (പിള്ള)

അവലംബം[തിരുത്തുക]

  1. പ്രചോദനം; ജയിംസ് കുട്ടി തോമസ് Archived 2011-05-28 at the Wayback Machine.
  1. http://www.thehindu.com/todays-paper/tp-national/tp-kerala/Congress-leader-C.M.-Stephen-remembered/article15521437.ece
  2. http://www.indiastudychannel.com/resources/165572-Biography-of-an-unsung-politician-from-Kerala-C-M-Stephen.aspx
  3. http://indiatoday.intoday.in/story/congress-leader-c.m.-stephen-skillfully-demolishes-arguments-by-home-minister-charan-singh/1/436065.html
  4. മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  6. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=സി.എം._സ്റ്റീഫൻ&oldid=4071615" എന്ന താളിൽനിന്ന് ശേഖരിച്ചത്