സിസിടിവി ആസ്ഥാനമന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CCTV Headquarters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിസിടിവി ആസ്ഥാനമന്ദിരം CCTV Headquarters
中央广播电视总台光华路办公区
Map
മറ്റു പേരുകൾചൈന സെൻട്രൽ ടിവി ഹെഡ്ക്വാർടേർസ്
സെൻട്രൽ ചൈനീസ് ടെലിവിഷൻ ടവർ
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംഈസ്റ്റ് തേർഡ് റിങ് റോഡ്
ഗുവാങ്ഹുവ റോഡ്
ബീജിങ്, ചൈന
നിർമ്മാണം ആരംഭിച്ച ദിവസം1 ജൂൺ 2004
പദ്ധതി അവസാനിച്ച ദിവസം16 മേയ് 2012
ഉടമസ്ഥതചൈന സെൻട്രൽ ടെലിവിഷൻ
Height
മേൽക്കൂര234 m (768 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ44
3 നിലകൾ ഭൂഗർഭത്തിൽ
തറ വിസ്തീർണ്ണം389,079 m2 (4,188,010 sq ft)
Lifts/elevators75
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഓഫീസ് ഫോർ മെട്രൊപൊലിഷ്യൻ ആർകിടെക്ചർ, ഈസ്റ്റ് ചൈന ആർക്കിടെക്ചറൽ ഡിസൈൻ & റിസ്ർച് ഇൻസ്റ്റിറ്റ്യൂറ്റ്
Developerചൈന സെൻട്രൽ ടെലിവിഷൻ
Structural engineerഓവ് അറൂപ് ആൻഡ് പാർട്നേർസ്
പ്രധാന കരാറുകാരൻChina State Construction and Engineering Corporation
References
[1][2][3][4][5]

ബീജിങ്ങിലെ ഗുവാങ്ഹുവ റോഡിൽ സ്ഥിതിചെയ്യുന്ന 44-നിലകളോടുകൂടിയ ഒരു ആധുനിക അംബരചുംബിയാണ് സി സി ടി വി ആസ്ഥാന മന്ദിരം. ഘടനയിലെ വൈവിധ്യം കൊണ്ടുതന്നെ ലോകശ്രദ്ധയാർജ്ജിച്ച ഒരു കെട്ടിടമാണ് ഇത്. 234 മീറ്ററാണ്(768 അടി) ഇതിന്റെ ആകെ ഉയരം.ചൈന സെൻട്രൽ ടെലിവിഷന്റെ ആസ്ഥാനകേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കുന്നു. മുൻപ് ഏകദേശം 15 കി.മീ അകലെയുണ്ടായിരുന്ന ചൈന സെന്റ്രൽ ടെലിവിഷൻ ബിൽഡിങ് ആയിരുന്നു സി.സി.റ്റി.വി.യുടെ ആസ്ഥാനം. 2004 ജൂണിൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരം പൂർണമായും പണിതീർന്ന് പ്രവർത്തനയോഗ്യമായത് 2012 മേയിലാണ്.[5]റെം കൂൾഹാസ്സും ഒലെ ഷീറെനുമാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ പ്രധാന വാസ്തുശില്പികൾ.

4,188,010ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളായാണ് നിർമിച്ചിരിക്കുന്നത്. ഇവ കൂടിച്ചേർത്ത് ഒരൊറ്റ നിർമിതി ആക്കിയിരിക്കുന്നു. ഒരു തുറന്ന മധ്യഭാഗം വരുന്നവിധത്തിലുള്ള ഒരു പ്രത്യേക രൂപമാണ് ഈ കെട്ടിടത്തിന്റേത്. അസാമാന്യമായ ഈ രൂപത്താൽ തന്നെ നിർമ്മാണത്തിൽ നിരവധി വെല്ലുവിളികളുയർത്തിയ ഒരു കെട്ടിടമായിരുന്നു ഇത്. ടിവി സ്റ്റുഡിയോകൾ, ഓഫീസുകൾ, സമ്പ്രേക്ഷണ- നിർമ്മാണ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു.

2009-ലെ അഗ്നിബാധ[തിരുത്തുക]

സിസിടിവി കെട്ടിടസമുച്ചയത്തിലെ സിസിടിവി ആസ്ഥാനമന്ദിരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ടെലിവിഷൻ കൾചറൽ സെന്റർ അഗ്നിബാധയ്ക്കിരയായി. 2009 ഫെബ്രുവരി 9-ആം തീയതി ലാന്റേർൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള(Lantern Festival) കരിമരുന്നുപ്രയോഗത്തെതുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്. അതേവർഷം മേയ് 9ആം തിയതി സിസിടിവി ആസ്ഥാനമന്ദിരം പൂർത്തിയാക്കാനിരിക്കെയായിരുന്നു ഇത്.[6][7]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ctbuh|1068
  2. സിസിടിവി ആസ്ഥാനമന്ദിരം at Emporis
  3. skyscraperpage|8094
  4. സിസിടിവി ആസ്ഥാനമന്ദിരം in the Structurae database
  5. 5.0 5.1 The Associated Press (16 May 2012). "China's distinctive CCTV headquarters is completed". The Guardian. Retrieved 7 July 2012.
  6. Andrew Jacobs (10 February 2009). "Fire Ravages Renowned Building in Beijing". The New York Times. Retrieved 18 October 2010.
  7. "Who set fire to the CCTV tower?". GB Times. Archived from the original on 2014-12-13. Retrieved 18 October 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]