സി. ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. Govindan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബഹുഭാഷാ പണ്ഡിതനും ചരിത്രഗവേഷകനുമാണ് ഡോ. സി ഗോവിന്ദൻ(മരണം : 17 മേയ് 2014). ദീർഘകാലം കോളേജ് അധ്യാപകനും ഗവേഷക മാർഗനിർദ്ദേശകനുമായിരുന്നു. ചിറ്റൂർ ഗവ. കോളേജിൽ തമിഴ് വിഭാഗം മേധാവിയായിരുന്നു. പന്ത്രണ്ടോളം കൃതികൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ചിലപ്പതികാരത്തിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടാണെന്നു സമർഥിക്കുന്ന ഗവേഷണപ്രബന്ധം തമിഴ് പണ്ഡിതർക്കിടയിൽ സജീവ ചർച്ചാവിഷയമാണ്. "ചിലപ്പതികാരം- പതിനോരാം നൂറ്റാണ്ടുകാപ്പിയം" എന്ന കൃതിക്ക് കേന്ദ്രസർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചിറ്റൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമായിരുന്നു. [1]

കൃതികൾ[തിരുത്തുക]

  • ചിലപ്പതികാരം - പതിനോരാം നൂറ്റാണ്ടുകാപ്പിയം
  • തിരുച്ചംബരത്തന്താതി
  • മണിമേഖലൈയിൻ കാലമും കരുത്തും
  • പണ്ടെയ മലബാർചരിത്തിരം
  • ചിലമ്പിൻകാലവും കരുത്തും
  • പല്ലാവൂരിന്റെ ചരിത്രസ്മൃതികൾ
  • കർണകി വർഷിപ്പ് ഇൻ സൗത്ത് ഇന്ത്യ ആൻഡ് ശ്രീലങ്ക

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്രസർക്കാരിന്റെ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ഡോ. സി ഗോവിന്ദൻ നിര്യാതനായി". www.deshabhimani.com/. Archived from the original on 2014-05-02. Retrieved 17 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി._ഗോവിന്ദൻ&oldid=3647208" എന്ന താളിൽനിന്ന് ശേഖരിച്ചത്