Jump to content

സി.എസ്. സുജാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.S. Sujatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എസ്. സുജാത
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-28) 28 മേയ് 1965  (59 വയസ്സ്)
ആലപ്പുഴ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം.)
പങ്കാളിബേബി ജി.
കുട്ടികൾ1 മകൾ
വസതിമാവേലിക്കര
As of മാർച്ച് 28, 2011
ഉറവിടം: [1]

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് സി.എസ്. സുജാത. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് സുമതി പിള്ളയുടേയും രാമചന്ദ്രൻ നായരുടേയും മകളായി 1965 മേയ് 28-ന് ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം നേടിയ ഇവർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും ആണ്. .[1]

1995 മുതൽ ഒൻപതു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2004-ൽ മാവേലിക്കര മണ്ഡലത്തിൽനിന്ന് രമേശ്‌ ചെന്നിത്തലയെ പരാജയപെടുത്തി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .കേരള സർവ്വകലാശാല സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എസ്. സുജാത സി.പി.ഐ.എം., എൽ.ഡി.എഫ്.
2004 മാവേലിക്കര ലോകസഭാമണ്ഡലം സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ.

അവലംബം

[തിരുത്തുക]
  1. "Fourteenth Lok Sabha Members Bioprofile". Lok Sabha. Archived from the original on 2012-06-13. Retrieved മാർച്ച് 28, 2011.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-23.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=സി.എസ്._സുജാത&oldid=4071617" എന്ന താളിൽനിന്ന് ശേഖരിച്ചത്