സി.എസ്. മുരളി ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.S. Muralibabu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളനാടക - ചെറുകഥാകൃത്തും ഡോക്യുമെൻററി സംവിധായകനുമാണ് സി.എസ്. മുരളി ബാബു (മരണം :2 സെപ്റ്റംബർ 2013). മുരളിയുടെ അമേച്വർ, പ്രൊഫഷണൽ, റേഡിയോ നാടകങ്ങൾ നിരവധി പുരസ്കാരങ്ങൾ നേടി. ഡോക്യുമെൻററി, ഷോർട്ട്ഫിലിം, സീരിയൽരംഗങ്ങളിലും പ്രവർത്തിച്ചു.

ജീവിതരേഖ[തിരുത്തുക]

വടക്കാഞ്ചേരി, ആര്യംപാടം ചീരാത്ത്‌വീട്ടിൽ ശങ്കുണ്ണിയുടെയും ലീലയുടെയും മകനാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം 1993ൽ മുരളിയുടെ കൃഷ്ണനാട്ടത്തിന് ലഭിച്ചിരുന്നു. മഴക്കാടുകൾ എന്ന ചെറുകഥയ്ക്ക് എം.പി. നാരായണപിള്ള പുരസ്‌കാരവും ലഭിച്ചു. ദേശീയതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ശേഖരൻകുട്ടി വരാതിരിക്കില്ല എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചു. ദൂരദർശന്റെ ഡോക്യുമെൻററി പുരസ്‌കാരം നേടി.[1]

നാടകങ്ങൾ[തിരുത്തുക]

  • കൃഷ്ണനാട്ടം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം (1993)
  • എം.പി. നാരായണപിള്ള പുരസ്‌കാരം (ചെറുകഥ)
  • ദൂരദർശന്റെ ഡോക്യുമെൻററി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "നാടകകൃത്ത് മുരളി ബാബു അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 3. ശേഖരിച്ചത് 2013 സെപ്റ്റംബർ 3.
"https://ml.wikipedia.org/w/index.php?title=സി.എസ്._മുരളി_ബാബു&oldid=1926063" എന്ന താളിൽനിന്ന് ശേഖരിച്ചത്