സി.എൽ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.L. Antony എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി. എൽ. ആന്റണി. 1913 ആഗസ്‌റ്റ്‌ 2-ന്‌ തൃശൂരിലെ പുതുക്കാട്ട്‌ ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ തൃശൂർ സെന്റ്‌ തോമസ്‌, തേവര സേക്രഡ്‌ ഹാർട്ട്‌, മഹാരാജാസ്‌ എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ ചിറ്റൂർ ഗവൺമെന്റ്‌ കോളജിലും മഹാരാജാസ്‌ കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.കേരളപാണിനീയത്തെ വിമർശനാത്മകമായി സമീപിക്കുന്ന കേരളപാണിനീയഭാഷ്യം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. മലയാളഭാഷാ വികാസ പരിണാമങ്ങളെ സംബന്ധിച്ച് ഭാഷാസംക്രമവാദത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.[1] കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.[2][3].

1979 മാർച്ച്‌ 27-ന്‌ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.എൽ._ആന്റണി&oldid=3397665" എന്ന താളിൽനിന്ന് ശേഖരിച്ചത്