സി.കെ. ശശീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.K. Saseendran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സി. കെ. ശശീന്ദ്രൻ
സി.കെ. ശശീന്ദ്രൻ

നിലവിൽ
പദവിയിൽ 
2016
നിയോജക മണ്ഡലം കൽപ്പറ്റ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)

നിലവിൽ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും CPIM സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി.കെ. ശശീന്ദ്രൻ.

എസ്.എഫ്.ഐ.­യി­ലൂ­ടെ രാഷ്ട്രീയ ­രം­ഗ­ത്ത്‌ എ­ത്തി­യ ശ­ശീ­ന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. വയനാട് ജില്ലയിലെ ആദിവാസി-ഭൂസമരങ്ങളിലൂടെ സംസ്ഥാനരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­ വ­യ­നാ­ട്ടിൽ നിരവധി ഭൂ­സ­മ­ര­ങ്ങൾ നടത്തിയിട്ടുണ്ട്.

വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ആർജിച്ച തീക്ഷ്ണമായ സമരാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്്. ആദിവാസികളെ മണ്ണിന്റെ അവകാശികളാക്കാൻ  അവരെ ചൊങ്കൊടിക്ക് കീഴിൽ അണിനിരത്തി നയിച്ച പ്രക്ഷോഭങ്ങൾ അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കി.  ഭൂ മാഫിയകളുടേയും കൈയേറ്റക്കാരുടേയും  ഉറക്കം കെടുത്തിയ ഭൂ സമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വയനാട് മാറി.  മണ്ണിന് വേണ്ടി സമരം ചെയ്ത ആദിവാസികൾ കൂട്ടത്തോടെ ജയിലിലടക്കപ്പെട്ടു. രാജ്യാന്തര ശ്രദ്ധ നേടിയ  സമരം ആദിവാസികളെ  മണ്ണിന്റെ ഉടമകളാക്കി.

ആദിവാസി കോളനികളിൽ മാവോയിസ്റ്റ് കടന്ന് കയറ്റം ചെറുത്തത്  ഈ ജനകീയ മുന്നേറ്റമാണ്. വയനാട്ടിലെ ആദിവാസികോളനികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രധാനതടസം സി കെ ശശീന്ദ്രനെന്ന നേതാവാണെന്ന് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ അദ്ദേഹത്തിന് വധഭീഷണി ഉയർത്തി. അടിയാളരുടേയും കർഷകരുടേയും തോട്ടം തൊഴിലാളികളുടേയും അവകാശങ്ങൾക്കായി പോരാടിയ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ മർദനം. പല തവണ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.

സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും  സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ   1980–86 കാലഘട്ടത്തിൽ   എസ്എഫ്ഐ വയനാട്  ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു.  1989–96 കാലയളവിൽ  ഡിവൈഎഫ്ഐയുടെ  ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്വർഷമായി പാർടിയുടെ ജില്ലയിലെ അമരക്കാരനാണ്. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കൺവീനറുമാണ്. പഴശി സൊസൈറ്റി എക്സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്.

ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൌതം പ്രകാശ്.

Read more: http://www.deshabhimani.com/news/kerala/news-31-03-2016/549951

അധികാരങ്ങൾ[തിരുത്തുക]

  • കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ 2016 മുതൽ തുടരുന്നു
  • സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി - 2007 മുതൽ തുടർച്ചയായി മുന്നാം തവണ.
  • ഡി.വൈ.എഫ്.ഐ.യു­ടെ വ­യ­നാ­ട്‌ ജി­ല്ലാ സെ­ക്ര­ട്ട­റി­യായി പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ട്‌.
  • ഭൂ­സ­മ­ര സ­മി­തി ജ­ന­റൽ കൺ­വീ­നർ
  • കെ.എ­സ്‌.കെ.ടി.യു. സം­സ്ഥാ­ന ക­മ്മി­റ്റി അംഗം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.കെ._ശശീന്ദ്രൻ&oldid=2997715" എന്ന താളിൽനിന്ന് ശേഖരിച്ചത്