സി.കെ. രേവതിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.K. Revathy amma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സി.കെ. രേവതിയമ്മ
ജനനം1891
മരണം1981
ദേശീയത ഇന്ത്യ
തൊഴിൽസാമൂഹ്യപ്രവർത്തക, സാഹിത്യകാരി
അറിയപ്പെടുന്നത്കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരിയായിരുന്നു സി.കെ. രേവതിയമ്മ(1891 - 1981). 'സഹസ്രപൂർണിമ' എന്ന കൃതിക്കായിരുന്നു ആത്മകഥയ്ക്കുള്ള 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

തലശ്ശേരിയിൽ ജനിച്ചു. മലബാറിലെ പ്രമുഖ വ്യാപാരിയായിരുന്ന കാരായി ബാപ്പുവിന്റെ കൊച്ചു മകളാണ്. തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകിയിരുന്ന കാരായി ദമയന്തിയാണ് അമ്മ.[2] തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂളിൽ പഠിച്ചു.[3] വിവാഹനന്തരം മയ്യഴിയിലേക്കു മാറി. മയ്യഴിയിലെ പോലീസ് സൂപ്രണ്ട് ആയിരുന്ന പൈതൽ.വി യായിരുന്നു ഭർത്താവ്. സാമൂഹ്യപ്രവർത്തകയായിരുന്നു. മയ്യഴിയിലെ സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ഗാന്ധിജിയുടെ ഹരിജൻ ക്ഷേമ പ്രവർത്തന ഫണ്ടിലേക്ക് ആഭരണങ്ങൾ സംഭാവന ചെയ്തു.

കൃതികൾ[തിരുത്തുക]

  • രണ്ടു സഹോദരിമാർ
  • ശോഭന
  • സഹസ്രപൂർണിമ'

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 413. ISBN 81-7690-042-7.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-08. Retrieved 2013-03-27.
  3. http://www.mathrubhumi.com/nri/gulf/article_167205/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.കെ._രേവതിയമ്മ&oldid=3647264" എന്ന താളിൽനിന്ന് ശേഖരിച്ചത്