സി.ബി. ചന്ദ്രബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.B.Chandrababu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.ബി. ചന്ദ്രബാബു

സി.പി.ഐ.(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മറ്റി അംഗവുമാണ് സി.ബി. ചന്ദ്രബാബു. പതിനാറാം ലോകസഭയിലേക്ക് ആലപ്പുഴയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ അരൂർ ചെമ്പകപ്പറമ്പിൽ പരേതനായ ബാലചന്ദ്രന്റെയും ലീലാമണിയുടെയും മൂത്ത മകനാണ്. അടിയന്തരാവസ്ഥക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ പൊതുരംഗത്തെത്തി. കെ.എസ്.വൈ.എഫിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും നേതൃനിരയിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായി. 88 മുതൽ കേന്ദ്ര നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2000 -05ൽ അരൂർ പഞ്ചായത്ത് അംഗമായിരുന്നു. 2009ൽ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, ജില്ലാ ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് സെക്രട്ടറി, ആലപ്പുഴ ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 ആലപ്പുഴ ലോക‌സഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.ബി. ചന്ദ്രബാബു സി.പി.എം., എൽ.ഡി.എഫ്

അവലംബം[തിരുത്തുക]

  1. "സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി.പി.ഐ(എം) ഏറെ മുന്നിൽ". മലയാള മനോരമ. 05-മാർച്ച്-2014. Archived from the original on 2014-03-05. Retrieved 05-മാർച്ച്-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "ആലപ്പുഴയുടെ ജനകീയ മുഖം". ദേശാഭിമാനി. 2014 മാർച്ച് 14. Retrieved 2014 മാർച്ച് 14. {{cite news}}: Check date values in: |accessdate= and |date= (help)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ബി._ചന്ദ്രബാബു&oldid=3971362" എന്ന താളിൽനിന്ന് ശേഖരിച്ചത്