ബേണിംഗ് (ഹ്രസ്വചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Burning(Short film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Burning (short film).png

വി.എസ്. സനോജ് സംവിധാനം ചെയ്ത ഹിന്ദി ഹ്രസ്വചിത്രമാണ് ബേണിംഗ്. 18 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം മുപ്പതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലായിരുന്നു ബേണിങിന്റെ ആദ്യ പ്രദർശനം.

പ്രമേയം[തിരുത്തുക]

മതം, വിശ്വാസം, ആചാരങ്ങൾ, കുടുംബം, വിയോഗം എന്നിവയെ പ്രമേയമാക്കി വാരണാസി കേന്ദ്രീകരിച്ച് ചിത്രീകരിച്ചതാണീ ചിത്രം. തിരയിൽ പെട്ട് മരിച്ചുപോയ, മൃതശരീരം പോലും കിട്ടാതിരുന്ന സ്വന്തം മകന്റെ മരണാനന്തര ചടങ്ങുകൾ നടത്താൻ അതേ നക്ഷത്രത്തിൽ ജനിച്ച മറ്റൊരു കുഞ്ഞിന്റെ മൃതദേഹം വാങ്ങാനായി പണവുമായി വാരണാസിയിലേക്ക് പോകുന്ന ഒരു സ്ത്രീയുടെ കഥയാണിത്.[1]

മേളകൾ, പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർപ്പിച്ചു.

അവലംബം[തിരുത്തുക]

  1. https://www.twentyfournews.com/2019/09/24/interview-with-sanoj-burning-short-film-director.html
"https://ml.wikipedia.org/w/index.php?title=ബേണിംഗ്_(ഹ്രസ്വചിത്രം)&oldid=3261266" എന്ന താളിൽനിന്ന് ശേഖരിച്ചത്