ബ്രിയാന എവിഗൻ
ബ്രിയാന എവിഗൻ | |
---|---|
ജനനം | Briana Barbara-Jane Evigan ഒക്ടോബർ 23, 1986 |
കലാലയം | Los Angeles Valley College |
തൊഴിൽ |
|
സജീവ കാലം | 1996–present |
മാതാപിതാക്ക(ൾ) | Greg Evigan (father) Pamela C. Serpe (mother) |
ബന്ധുക്കൾ | Jason Evigan (brother) Vanessa Lee Evigan (sister) |
ബ്രിയാന ബാർബറ-ജെയ്ൻ എവിഗൻ (ജനനം: ഒക്ടോബർ 23, 1986) ഒരു അമേരിക്കൻ അഭിനേത്രി, നർത്തകി, ഗായിക, ഗാനരചയിതാവ്, നൃത്തസംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്.. സ്റ്റെപ്പ് അപ്പ് സിനിമാ പരമ്പരയിലേയും നിരവധി ഹൊറർ ചിത്രങ്ങളിലെ സ്ക്രീം ക്യൂൻ വേഷങ്ങളുടെപേരിലും അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോസ് ഏഞ്ചൽസിൽ ജനിച്ച എവിഗൻ, നടൻ ഗ്രെഗ് എവിഗന്റെയും നർത്തകിയും മോഡലും നൃത്തസംവിധായികയുമായ അദ്ദേഹത്തിന്റെ പത്നി പമേലയുടെയും പുത്രിയാണ്. ചെറുപ്രായത്തിൽത്തന്നെ നൃത്തവും അഭിനയവും പരിശീലിക്കാനാരംഭിച്ച അവർ ലോസ് ഏഞ്ചൽസ് വാലി കോളേജിൽ നിന്ന് സ്പീച്ച് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.
എവിഗൻ തൊഴിൽപരമായി നൃത്തരംഗത്തു പ്രവർത്തിക്കുകയും പ്രത്യേകിച്ച് ലിങ്കിൻ പാർക്ക് രചിച്ച "നമ്പ്" (2003) ഉൾപ്പെടെയുള്ള നിരവധി മ്യൂസിക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അഭിനയം ആരംഭിച്ച അവർ ബോട്ടംസ് അപ്പ് (2006) പോലെയുള്ള ചിത്രങ്ങളിലും ഫിയർ ഇറ്റ്സെൽഫ് (2008) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ചെറിയ വേഷങ്ങൾ ചെയ്തു. സ്റ്റെപ്പ് അപ്പ് 2: ദി സ്ട്രീറ്റ്സ് (2008) എന്ന നൃത്ത ചിത്രത്തിൽ ആൻഡ്രിയ "ആൻഡി" വെസ്റ്റായി പ്രത്യക്ഷപ്പെട്ടപ്പതോടെ കരിയറിൽ അവർ മികച്ച മുന്നേറ്റം നടത്തി. എസ്. ഡാർക്കോ (2009), സോറോറിറ്റി റോ (2009), ബേണിംഗ് ബ്രൈറ്റ് (2010), മദേഴ്‌സ് ഡേ (2010), ദി ഡെവിൾസ് കാർണിവൽ (2012) , സ്റ്റാഷ് ഹൌസ് (2012), മൈൻ ഗെയിംസ് (2012), അല്ലെലൂയ! ദി ഡെവിൾസ് കാർണിവൽ (2016) എന്നീ ഹൊറർ ചിത്രങ്ങളിലും ഫ്രം ഡസ്ക് ടിൽ ഡോൺ (2015) എന്ന പരമ്പരയുടെ രണ്ടാം സീസണിലും ഉൾപ്പെടെ അവർ ഒരു സ്‌ക്രീം ക്വീൻ ആയി ശ്രദ്ധിക്കപ്പെട്ടു.[1][2][3][4][5]
ആദ്യകാലം
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നർത്തകിയും മോഡലും നടിയുമായ പമേല സി. സെർപെയുടെയും അഭിനേതാവ് ഗ്രെഗ് എവിഗന്റെയും മകളായി ബ്രിയാന എവിഗൻ ജനിച്ചു.[6][7] അവർക്ക് പോളിഷ് (അവളുടെ പിതാമഹനിൽ നിന്ന്), ഇറ്റാലിയൻ (അവളുടെ മാതൃ മുത്തച്ഛനിൽ നിന്ന്) വംശ പാരമ്പര്യമുണ്ട്.[8] ജേസൺ, സഹോദരി വനേസ ലീ എന്നീ സഹോദരങ്ങളിൽ അവർ ഇളയവളാണ്.[9] ഒൻപതാം വയസ്സു മുതൽ അവൾ നൃത്തം അഭ്യസിച്ചു.[10] മൂറിഷ് ഐഡൽ ഗ്രൂപ്പിൽ കീബോർഡുകൾ വായിക്കുന്നതോടൊപ്പം അവർ ഈ ഗ്രൂപ്പിലെ ഗായകരിലൊരാൾകൂടിയായിരുന്നു.[11] ലോസ് ഏഞ്ചൽസ് വാലി കോളേജിൽനിന്ന് സ്പീച്ച് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി. ഇപ്പോൾ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ താമസിക്കിയിരിക്കുന്ന അവർ അവിടെ സാധാരണയായി യുഎസ്സ്ട്രീമിലൂടെ ആരാധകരുമായി ഫാൻചാറ്റുകൾ ചെയ്യുന്നതോടൊപ്പം, സ്വന്തമായി ഒരു യു ട്യൂബ് ചാനലുമുള്ള അവർ അതിൽ വർക്ക് ഔട്ട് വീഡിയോകൾ പോസ്റ്റുചെയ്യുന്നു.
കലാജീവിതം
[തിരുത്തുക]ഒരു പ്രൊഫഷണൽ നർത്തകിയായ എവിഗൻ ലിങ്കിൻ പാർക്ക്, ഫ്ലോ റിഡ, ടി-പെയിൻ തുടങ്ങിയ ബാന്റ് ഗ്രൂപ്പുകളുടേയും എൻറിക് ഇഗ്ലേഷ്യസിന്റേയും സംഗീത വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു. ബോട്ടംസ് അപ്പ്, സംതിംഗ് സ്വീറ്റ്, ഫിയർ ഇറ്റ്സെൽഫ് തുടങ്ങിയ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അവർ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
2008 ൽ സ്റ്റെപ്പ് അപ്പ്, സ്റ്റെപ്പ് അപ്പ് 2: ദി സ്ട്രീറ്റ്സ് എന്നീ നൃത്ത നാടകീയ തുടർ ചിത്രങ്ങളിൽ ആൻഡി വെസ്റ്റിന്റെ വേഷം അവതരിപ്പിച്ചു. 2007 അവസാനത്തോടെ ബാൾട്ടിമോറിൽ ചിത്രീകരണം നടന്ന ഇതിലെ രണ്ടാമത്തെ ചിത്രം 2008 ഫെബ്രുവരി 14 ന് പുറത്തിറങ്ങി. റോട്ടൻ ടൊമാറ്റോസിൽ (24% സ്വീകാര്യത) മോശം അവലോകനങ്ങൾ നേടിയ ഈ ചിത്രം ബോക്സ് ഓഫീസ് വിജയം നേടുകയും ലോകമെമ്പാടും 148,424,320 ഡോളർ നേടുകയും ചെയ്തു. 2008 ലെ എംടിവി മൂവി അവാർഡിൽ എവിഗനും സഹനടൻ റോബർട്ട് ഹോഫ്മാനും മികച്ച ചുംബനത്തിനുള്ള പുരസ്കാരവും നേടിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Hot 10: Briana Evigan". maxim.com. Maxim. Retrieved July 14, 2015.
- ↑ Leavengood, John. "The Scream Queens of Film: Briana Evigan". moviesfilmsandflix.com. moviesfilmsandflix.com. Archived from the original on 2020-03-25. Retrieved July 14, 2015.
- ↑ Hoare, Peter. "10 Hot Actresses Who Should Stop Doing Horror Movies". complex.com. complex.com. Archived from the original on 2020-03-25. Retrieved July 14, 2015.
- ↑ "Briana Evigan". listal.com. listal.com. Archived from the original on 2021-05-27. Retrieved July 14, 2015.
- ↑ Z., Jamie. "15 MOST SCREAM QUEEN FILLED FILMS". houseofgeekery.com. House of Geekery. Retrieved July 14, 2015.
- ↑ Greg Evigan Biography (1953-)
- ↑ Virginia Rohan (March 9, 1999). "New sitcom's dad role is a familiar job for Greg Evigan". The Record.
- ↑ brianaeviganfanchat (November 14, 2011). "Briana Evigan on UStream.tv - November 24, 2011". UStream. Retrieved January 14, 2012.
- ↑ Virginia Rohan (March 9, 1999). "New sitcom's dad role is a familiar job for Greg Evigan". The Record.
- ↑ BRIANA EVIGAN Interview at Dizzy Feet Foundation Dance Show November 29, 2009 യൂട്യൂബിൽ.
- ↑ Moorish Idol at MySpace Music.