ബൊണീത്ത ഗ്രാൻവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bonita Granville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൊണീത്ത ഗ്രാൻവിൽ റാത്തർ
ഗ്രാൻവിൽ 1940കളിൽ
ജനനം
ബൊണീത്ത ഗ്ലോറിയ ഗ്രാൻവിൽ

(1923-02-02)ഫെബ്രുവരി 2, 1923
മൻഹാട്ടൻ, ന്യൂയോർക്ക് നഗരം, യു.എസ്.
മരണംഒക്ടോബർ 11, 1988(1988-10-11) (പ്രായം 65)
അന്ത്യ വിശ്രമംഹോളി ക്രോസ് സെമിത്തേരി
തൊഴിൽനടി
സജീവ കാലം1932–1981
ജീവിതപങ്കാളി(കൾ)
(m. 1947; his death 1984)
കുട്ടികൾ2

ബൊണീത്ത ഗ്രാൻവിൽ റാത്തർ (മുമ്പ്, ബൊണീത്ത ഗ്ലോറിയ ഗ്രാൻവിൽ; ഫെബ്രുവരി 2, 1923 - ഒക്ടോബർ 11, 1988) ഒരു അമേരിക്കൻ നടിയായിരുന്നു. ദീസ് ത്രീ (1936) എന്ന സിനിമയിലെ അഭിനയത്തിന് അക്കാദമി അവാർഡ് നാമനിർദേശം ലഭിച്ചിരുന്നു. കാവൽ‌കേഡ് (1933), ആഹ്, വൈൽ‌ഡെർനെസ്! (1935), ദി പ്ലോവ് ആൻഡ് സ്റ്റാർസ് (1937), നൌ, വോയേജർ (1942), ഹിറ്റ്‌ലേർസ് ചിൽഡ്രൺ (1943) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ആദ്യകാലം[തിരുത്തുക]

1923 ഫെബ്രുവരി 2 ന് ന്യൂയോർക്ക് നഗരത്തിൽ റോസീനയുടെയും (മുമ്പ്, ടിംപോണി; 1892-1984)[1] ബെർണാഡ് "ബണ്ണി" ഗ്രാൻവില്ലെയുടെയും പുത്രിയായി ഗ്രാൻവില്ലെ ജനിച്ചു മാതാപിതാക്കൾ രണ്ടുപേരും മുമ്പ് വേദിയിൽ വേഷങ്ങൾ അവതരിപ്പിച്ചിരുന്നവരായിരുന്നു.[2][3] റോമൻ കത്തോലിക്കാ പശ്ചാത്തലത്തിലാണ് അവർ വളർന്നത്.[4]

വെസ്റ്റ്‌വേർഡ് പാസേജ് (1933) എന്ന ചിത്രത്തിൽ തന്റെ ഒൻപതാം വയസ്സിൽ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയ ബോണിറ്റ അതേ വർഷം തന്നെ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ കവാൽകേഡിലെ യുവ നർത്തകിയായ ഫാനി ബ്രിഡ്ജസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അടുത്ത ഏതാനും വർഷങ്ങളിൽ, ലിറ്റിൽ വുമൺ (1933), ആൻ ഓഫ് ഗ്രീൻ ഗേബിൾസ് (1934) എന്നീ ചിത്രങ്ങളിൽ അപ്രധാന വേഷങ്ങൾ ചെയ്തു. 1936 ൽ ലില്ലിയൻ ഹെൽമാന്റെ 1934 ലെ സ്റ്റേജ് നാടകമായ ദി ചിൽഡ്രൻസ് അവറിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ മേരി ടിൽഫോർഡിന്റെ വേഷം ചെയ്തു. ദീസ് ത്രീ എന്ന് പുനർനാമകരണം ചെയ്ത ഈ ചിത്രം തിന്മചെയ്തുകൊണ്ട് ശ്രദ്ധ തേടുന്ന ഒരു ബാലികയുടെ ക്ഷുദ്ര പ്രവൃത്തികളാലും നുണകളാലും ജീവിത നാശത്തിന്റെ വക്കിലെത്തിയ മുതിർന്നവരുടെ (മിറിയം ഹോപ്കിൻസ്, മെർലെ ഒബറോൺ, ജോയൽ മൿക്രിയ എന്നിവർ അഭിനയിച്ചത്) കഥ പറയുന്നു. ഈ ബാലികയുടെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് ഗ്രാൻ‌വില്ലെ നാമനിർദ്ദേശം ചെയ്യപ്പെടുകയും തുടർന്ന് ആ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിൽ ശ്രദ്ധ നേടുകയും ചെയ്തു. ഈ വിജയം ഉണ്ടായിരുന്നിട്ടും, ജോലിയിൽ തുടർന്നെങ്കിലും, അടുത്ത കുറച്ച് വർഷങ്ങൾ അവളുടെ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്.

1938 ൽ വിവിധ അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ഹിറ്റ് കോമഡി മെറിലി വി ലൈവ് എന്ന ചിത്രത്തിലെ തമാശക്കാരിയായ മകളായും നാൻസി ഡ്രൂ ... ഡിറ്റക്ടീവ് എന്ന ഹിറ്റ് ചിത്രത്തിൽ വനിതാ ഡിറ്റക്ടീവ് നാൻസി ഡ്രൂവിന്റെ വേഷവും അഭിനയിച്ചു. നാൻസി ഡ്രൂവിന്റെ ചലച്ചിത്ര വിജയം ഗ്രാൻവില്ലെക്ക് 1938 മുതൽ 1939 വരെയുള്ള കാലത്ത് ചിത്രത്തിന്റെ നാൻസി ഡ്രൂ ... റിപ്പോർട്ടർ (1939) ഉൾപ്പെടെയുള്ള മൂന്ന് തുടർ ഭാഗങ്ങളിൽ അഭിനയിക്കുന്നതിന് അവസരം നേടിക്കൊടുത്തു.

പിൽക്കാലജീവിതം[തിരുത്തുക]

യുവത്വത്തിൽ വീണ്ടും സഹവേഷങ്ങളിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും, പലപ്പോഴും നൌ, വോയേജർ (1942), കൂടാതെ മിക്കി റൂണിയോടൊപ്പം രണ്ട് ആൻഡി ഹാർഡി ചിത്രങ്ങളായ ആൻഡി ഹാർഡിസ് ബ്ളോണ്ട് ട്രബിൾ (1944), ലവ് ലാഫ്സ് അറ്റ് ആൻഡി ഹാർഡി (1946) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.[5] രണ്ടാം ലോക മഹായുദ്ധകാലത്തെ നാസി വിരുദ്ധ ചിത്രമായ ഹിറ്റ്‌ലേഴ്‌സ് ചിൽഡ്രൻ (1943) എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിലും അവർ ഓർമ്മിക്കപ്പെടുന്നു. 1940 കളുടെ പകുതിയോടെ അവളുടെ കരിയർ മങ്ങിത്തുടങ്ങിയിരുന്നു.

മരണം[തിരുത്തുക]

1988 ഒക്ടോബർ 11 ന് കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ സെന്റ് ജോൺസ് ഹെൽത്ത് സെന്ററിൽ 65 ആമത്തെ വയസ്സിൽ ബോണിറ്റ ഗ്രാൻവില്ലെ അന്തരിച്ചു.[6] കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ ഹോളി ക്രോസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കപ്പെട്ടു.[7]

അവലംബം[തിരുത്തുക]

  1. Granville marriage record accessed 8-3-2015
  2. Peter B. Flint (October 12, 1988). "Bonita G. Wrather, 65, an Actress and Executive". The New York Times. Retrieved 2015-01-30. Bonita Granville Wrather, a child film star of the 1930's and a longtime executive in the Wrather Corporation, a complex of oil, entertainment and real estate businesses founded by her husband, Jack Wrather, died of cancer yesterday at St. John's Hospital in Santa Monica, Calif. She was 65 years old and had homes in Holmby Hills, Calif., and London. ... {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. "Granville, Actor, Dies In Hollywood. Film Comedian Well Known on New York Stage for Many Years. Victim of Pneumonia. Discovered By Ziegfeld. Long Career Included Roles in Minstrel Shows, Circuses and Outstanding Plays" (PDF). The New York Times. October 7, 1936. Retrieved 2015-01-27.
  4. Rhea, Rosemary Filmore (2003). "That's Just How My Spirit Travels: A Memoir". Unity. ISBN 978-0871592866. {{cite web}}: Missing or empty |url= (help)
  5. "Andy's Girls". Andyhardyfilms.com. Archived from the original on 2017-08-01. Retrieved 2012-07-12.
  6. Peter B. Flint (October 12, 1988). "Bonita G. Wrather, 65, an Actress and Executive". The New York Times. Retrieved 2015-01-30. Bonita Granville Wrather, a child film star of the 1930's and a longtime executive in the Wrather Corporation, a complex of oil, entertainment and real estate businesses founded by her husband, Jack Wrather, died of cancer yesterday at St. John's Hospital in Santa Monica, Calif. She was 65 years old and had homes in Holmby Hills, Calif., and London. ... {{cite news}}: Cite has empty unknown parameter: |coauthors= (help)
  7. Hollywood: The Movie Lover's Guide
"https://ml.wikipedia.org/w/index.php?title=ബൊണീത്ത_ഗ്രാൻവിൽ&oldid=3463246" എന്ന താളിൽനിന്ന് ശേഖരിച്ചത്