ബൊലോഗ്നിനി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bolognini Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Bolognini Madonna
Madonna with child and John the Baptist
Correggio 048.jpg
Year1514–1519
Dimensions60 സെ.മീ (24 in) × 51 സെ.മീ (20 in)

1514–1519 നും ഇടയിൽ അന്റോണിയോ ഡാ കോറെജ്ജിജിയോ ചിത്രീകരിച്ച ഒരു പാനൽ (പിന്നീട് ക്യാൻവാസിലേക്ക് മാറ്റുകയുണ്ടായി) എണ്ണച്ചായാചിത്രമാണ് ബൊലോഗ്നിനി മഡോണ.

ചരിത്രം[തിരുത്തുക]

ഈ ചിത്രം 1514–1519 നും ഇടയിൽ,[1]അദ്ദേഹത്തിന്റെ മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് ഫ്രാൻസിസും (1514–1515) നഷ്ടപ്പെട്ട ആൽബിനിയ മഡോണയ്ക്കും ഇടയിലുള്ള (1517–1519) കാലഘട്ടത്തിൽ ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഈ ചിത്രം കോറെഗ്ജിയോയുടേതാണോയെന്ന് ആരോപണമുണ്ടായിരുന്നു.[3] 1865-ൽ ഗിയാൻ ജിയാക്കോമോ അറ്റൻഡോലോ ബൊലോഗ്നിനി മിലാനിലെ പിനാകോട്ടെക്ക ഡെൽ കാസ്റ്റെല്ലോ സ്‌ഫോർസെസ്കോയിലേക്ക് ഉപേക്ഷിച്ച ഈ ചിത്രം ഇപ്പോൾ അവിടെ തൂക്കിയിരിക്കുന്നു.[4] കോറെഗ്ജിയോയുടേ മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റുമായും ഈ ചിത്രം സമാനത കാണിക്കുന്നു.

അവലംബം[തിരുത്തുക]

  1. Pinacoteca
  2. (in Italian) http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2487
  3. (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772
  4. (in Italian) AA.VV., La Pinacoteca del Castello Sforzesco a Milano, Skira, Milano 2005. ISBN 88-7624-260-0
"https://ml.wikipedia.org/w/index.php?title=ബൊലോഗ്നിനി_മഡോണ&oldid=3324721" എന്ന താളിൽനിന്ന് ശേഖരിച്ചത്