ബൊക്ക ബാഷാട്ട
ദൃശ്യരൂപം
(Bocca Baciata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bocca Baciata | |
---|---|
കലാകാരൻ | Dante Gabriel Rossetti |
വർഷം | 1859 |
Medium | Oil on canvas |
സ്ഥാനം | Museum of Fine Arts, Boston, Boston |
ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ഒരു ചിത്രമാണ് ബൊക്ക ബാഷാട്ട . അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു ഈ ചിത്രം. സ്ത്രീകളുടെ ഒറ്റക്കുള്ള ചിത്രങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്. റോസെറ്റിയുടെ പ്രധാന പ്രചോദനം ഇന്ദ്രിയസുഖം പകരുന്ന ഇത്തരം ചിത്രങ്ങൾ വരക്കാനായി റോസെറ്റി പ്രചോദനം ഉൾക്കൊണ്ടത് ഫാനി കോൺഫോർത്ത് എന്ന മോഡലിൽ നിന്ന് ആയിരുന്നു.
"mouth that has been kissed" എന്നർഥമുള്ള ബൊക്ക ബൊഷാട്ട എന്ന ശീർഷകം, വിഷയത്തിന്റെ ലൈംഗികാനുഭവത്തെ സൂചിപ്പിക്കുന്നു. ഈ വാക്കുകൾ ഒരു ഇറ്റാലിയൻ പഴഞ്ചൊല്ലിൽ നിന്ന് എടുത്തതാണ്. പഴഞ്ചൊല്ലിൻറെ പൂർണരൂപം പെയിന്റിംഗിന്റെ പിൻഭാഗത്ത് എഴുതിയിരിക്കുന്നു.[1]
രണ്ട് വർഷം മുമ്പ് പൂർത്തിയാക്കിയ മില്ലൈസിന്റെ ഭാര്യാസഹോദരി സോഫി ഗ്രേയുടെ ഛായാചിത്രം പെയിന്റിംഗിനെ സ്വാധീനിച്ചിരിക്കാം.[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ Rossetti Archive, Bocca Baciata
- ↑ Tate Britain, Millais, 2007, p.134