ബോബി കൊട്ടാരക്കര
ദൃശ്യരൂപം
(Bobby Kottarakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോബി കൊട്ടാരക്കര | |
---|---|
ജനനം | അബ്ദുൾ അസീസ് മാർച്ച് 11, 1952 |
മരണം | ഡിസംബർ 3, 2000 | (പ്രായം 48)
തൊഴിൽ | നടൻ |
മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര.
ചലച്ചിത്ര ജീവിതം
[തിരുത്തുക]മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]
2000-ൽ വക്കാലത്ത് നാരായണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.[2]