അവ്വപുരുഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boötes (Constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അവ്വപുരുഷൻ (Boötes)
അവ്വപുരുഷൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അവ്വപുരുഷൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Boö
Genitive: Boötis
ഖഗോളരേഖാംശം: 15 h
അവനമനം: +30°
വിസ്തീർണ്ണം: 907 ചതുരശ്ര ഡിഗ്രി.
 (13-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7, 15
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
59
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 6
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആർക്ടുറസ് (α Boo)
 (−0.04m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Wolf 498
 (17.7 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : January Bootids
June Bootids
Quadrantids
സമീപമുള്ള
നക്ഷത്രരാശികൾ:
വിശ്വകദ്രു (Canes Venatici)
സീതാവേണി (Coma Berenices)
കിരീടമണ്ഡലം (Corona Borealis)
വ്യാളം (Draco)
അഭിജിത്ത് (Hercules)
സർപ്പമണ്ഡലം (Serpens)
കന്നി (Virgo)
സപ്തർഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −50° നും ഇടയിൽ ദൃശ്യമാണ്‌
ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അവ്വപുരുഷൻ (Boötes). രാത്രിയിൽ കാണുന്ന നക്ഷത്രങ്ങളിൽ പ്രഭ കൊണ്ട് നാലാം സ്ഥാനത്തുള്ളതും ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും പ്രകാശമേറിയതുമായ ചോതി (α Boo) ഈ നക്ഷത്രരാശിയിലാണ്‌. മറ്റു നക്ഷത്രങ്ങളെല്ലാം പ്രകാശമാനം കുറഞ്ഞവയായതിനാൽ ഇതിന്റെ രൂപം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. അവനമനം (Declination) 0°ക്കും +60°ക്കും ഖഗോളരേഖാംശം (Right ascension) 13 മണിക്കൂറിനും 16മണിക്കൂറിനും ഇടയീലായാണ് ഖഗോളത്തിൽ ഇതിന്റെ സ്ഥാനം. ഇതിന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ബോഓട്ടീസ് എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും എടുത്തതാണ്. ഉഴവുകാരൻ എന്നാണ് ഈ വാക്കിനർത്ഥം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള രാശിപ്പട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക രാശിപ്പട്ടികയിലും ബോഓട്ടിസ് ഉൾപ്പെട്ടിട്ടുണ്ട്.

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

പ്രാചീന ബാബിലോണിയക്കാർ ഇതിനെ ഷു.പാ എന്നാണ് വിളിച്ചിരുന്നത്. എനിൽ എന്ന ദൈവവുമായി ബന്ധപ്പെട്ടാണ് ഇവർ ഇതിനെ ചിത്രാകരിച്ചത്. കർഷകരെ സംരക്ഷിച്ചിരുന്നത് എനിൽ ആയിരുന്നു എന്ന് അവർ വിശ്വസിച്ചിരുന്നു.[1] പുരാതന ഈജിപ്തിൽ അവ്വപുരുഷനെ കാളയുടെ മുൻകാലിന്റെ രൂപത്തിലാണ് ചിത്രീകരിച്ചിരുന്നത്.[2]

ബോഓട്ടീസ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹോമർ ആയിരുന്നു. അദ്ദേഹത്തിന്റെ ഒഡീസ്സി എന്ന കൃതിയിലാണ് കടൽ യാത്രയിൽ ദിശാസൂചകമായി ഈ നക്ഷത്രരാശിയെ പരാമർശിക്കുന്നത്. [3] അദ്ദേഹം അതിന് ഉഴവുകാരൻ എന്നർത്ഥം വരുന്ന ബോഓട്ടിസ് എന്ന പേരു നൽകി.[4] ഗ്രീക്ക് ഇതിഹാസങ്ങളിൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇല്ല. ഒരു പാഠത്തിൽ ഡിമീറ്റർ എന്ന കർഷകദേവതയുടെ മകനാണ് എന്നു പറയുന്നുണ്ട്.[5][6]

ഹിജിനസ് ഇതിനെ ഇക്കാരിയസ്സുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഡൈനീഷ്യസിൽ നിന്ന് മുന്തിരിക്കൃഷിയും വീഞ്ഞുനിർമ്മാണവും പഠിച്ച ഇക്കാരിയസ് വളരെ വീര്യം കൂടിയ വീഞ്ഞ് ഉണ്ടാക്കുന്നതിൽ വിദഗ്ദധനായിരുന്നു. ഈ വീഞ്ഞിൽ വിഷാംശമുണ്ട് എന്നു കരുതിയ ഇടയന്മാർ അവരുടെ ഇടയിലുള്ള ചിലർക്ക് വിഷമേറ്റതിനു കാരണം ഈ വീഞ്ഞാണ് എന്നു കരുതുകയും പ്രതികാരമായി ഇക്കാരിയസിനെ കൊലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇക്കാരിയസ്സിന്റെ വളർത്തു പട്ടി മീറാ അദ്ദേഹത്തിന്റെ മകളായ എറിഗോണിനെ മൃതദേഹത്തിനടുത്തെത്തിക്കുകയും അവടെ വെച്ച് രണ്ടു പേരും ആത്മഹത്യ ചെയ്യുകയും ചെയ്തു. സ്യൂസ് ഇവരെ ആകാശത്തു പ്രതിഷ്ഠിച്ചു എന്നുമാണ് കഥ. ഇക്കാരിയസ് അവ്വപുരുഷനും എറിഗോൺ കന്നിയും മിറാ കാനിസ് മേജർ, കാനിസ് മൈനർ ഇവയിലൊന്നും ആയിരിക്കാമെന്നു പറയുന്നു.[7]

ആദ്യകാലനക്ഷത്രരാശികളിൽ ഉൾപ്പെട്ടിരുന്ന ക്വാഡ്രാൻസ് മുറാലിസ് സൃഷ്ടിച്ചത് അവ്വപുരുഷനിലെ എതാനും ചില നക്ഷത്രങ്ങളെ കൂടി ചേർത്തായിരുന്നു.[8] 1795 ജെറോം ലെലാൻഡെ എന്ന ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനാണ് ഈ രാശിക്ക് രൂപം കൊടുത്തത്. ക്വാഡ്രാന്റ് എന്ന ഖഗോള മാനക ഉപകരണം ഇദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്നു. അവ്വപുരുഷന്റെ കിഴക്കു ഭാഗത്തുള്ള നക്ഷത്രങ്ങളും ജാസി, വ്യാളം എന്നിവയുടെ പടിഞ്ഞാറു ഭാഗത്തുള്ള നക്ഷത്രങ്ങളും ചേർത്താണ് ക്വാഡ്രാൻസ് മുറാലിസ് സൃഷ്ടിച്ചത്.[9] വളരെയേറെ മങ്ങിയ ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 5 ആയിരുന്നു.[10] അവ്വപുരുഷനിലെയും കന്നിയിലെയും ചില നക്ഷത്രങ്ങളെ ചേർത്ത് 1687ൽ‍ ജൊഹാൻ ഹെവേലിയസ് മോൺസ് മെലാനസ് എന്ന രാശി രൂപകല്പന ചെയ്തു.[11]

ചൈനീസ് ജ്യോതിഃശാസ്ത്രത്തിൽ വ്യത്യസ്തമായ പല രാശികളുമായും അവ്വപുരുഷൻ ബന്ധപ്പെട്ടു കിടക്കുന്നു. ചോതി നക്ഷത്രത്തെ അവരുടെ ഒരു പ്രധാന ദൈവമായ അസൂർ ഡ്രാഗന്റെ കൊമ്പായി പരിഗണിക്കുന്നു. ഡായ്ജിയാവോ എന്നാണ് ഇതിനെ വിളിക്കുന്നത്. മഹത്തായ കൊമ്പ് എന്നാണ് ഈ വാക്കിനർത്ഥം. ഈ നക്ഷത്രത്തിന് ചൈനീസ് ഐതിഹ്യങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഈ നക്ഷത്രത്തിൽ നിന്നാണ് ചൈനീസ് ചാന്ദ്രവർഷം ആരംഭിക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

നക്ഷത്രങ്ങൾ[തിരുത്തുക]

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. താരാപഥങ്ങളുടെ എണ്ണം കുറഞ്ഞ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഭാഗങ്ങളിലൊന്നായ അവ്വപുരുഷൻ ശൂന്യത (Boötes void) ഈ നക്ഷത്രരാശിയിലാണ്‌.

ഉൽക്കാവർഷങ്ങൾ[തിരുത്തുക]


 1. White 2008, p. 207.
 2. Berio, Alessandro (2014). "The Celestial River: Identifying the Ancient Egyptian Constellations" (PDF). Sino-Platonic Papers. 253: 43.
 3. Homer, Odyssey, book 5, 272
 4. Mandelbaum 1990, p. 103.
 5. Levy 1996 pp=141
 6. Ridpath 2001, pp. 88–89.
 7. Star Tales Boötes.
 8. Moore 2000, pp. 341–342.
 9. Levy 2008, p. 51.
 10. Star Tales Quadrans Muralis.
 11. Star Tales Mons Maenalus.
"https://ml.wikipedia.org/w/index.php?title=അവ്വപുരുഷൻ&oldid=3068223" എന്ന താളിൽനിന്നു ശേഖരിച്ചത്