നീലനീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blueshift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വിദ്യുത്കാന്തിക പ്രസരണത്തിന്റെ തരംഗദൈർഘ്യത്തിൽ കുറവുണ്ടാകുന്നതിനെ (അനുസൃതമായി ആവൃത്തിയിൽ ഉയർച്ചയുണ്ടായി) നീലനീക്കം അഥവാ ബ്ലൂഷിഫ്റ്റ് എന്നു പറയുന്നു. ചുവപ്പുനീക്കം എന്ന പ്രതിഭാസത്തിനു നേർവിപരീതമാണിത്. കണങ്ങളുടെ ഭാരം വർദ്ധി ക്കുന്നതിനനുസരിച്ച് ഉത്സർജിക്കുന്ന പ്രകാശകണങ്ങളുടെ ഊർജ്ജനിലയും വർധിക്കും.[1] ഇങ്ങനെ തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടായി സ്പെക്ട്രത്തിലെ നീലയ്ക്കടുത്തേക്ക് നീങ്ങും.

ഡോപ്ലർ ചുവപ്പുനീക്കവും നീലനീക്കവും

ഡോപ്ലർ നീലനീക്കം, ഡോപ്ലർ പ്രഭാവം മൂലം സംഭവിക്കുന്നതാണ്. ഒരു പ്രകാശസ്രോതസ്സിന്റെ യഥാർത്ഥവർണ്ണം (ആവൃത്തി) ഒരു വീക്ഷകനു കാണപ്പെടുന്നതു് ആ സ്രോതസ്സിന്റെ ആപേക്ഷികപ്രവേഗത്തിനനുസരിച്ച് വ്യത്യാസപ്പെടാം. നിരീക്ഷകനു നേരേ വരുന്ന വസ്തുവിൽ നിന്നും ഉത്സർജിക്കുന്ന പ്രസരണം നീലനീക്കത്തിനു വിധേയമാകും. ആൻഡ്രോമിഡ നക്ഷത്രസമൂഹം ഒരുദാഹരണമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2015-12-10.
"https://ml.wikipedia.org/w/index.php?title=നീലനീക്കം&oldid=3909260" എന്ന താളിൽനിന്ന് ശേഖരിച്ചത്