നീലത്തവള
നീല വിഷത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | D. azureus
|
Binomial name | |
Dendrobates azureus (Girard, 1855)
|
സൂറിനാം സാവന്നക്കാടുകളിൽ കാണപ്പെടുന്ന വിഷമുള്ള ഒരിനം തവളയാണ് നീലത്തവള(ഇംഗ്ലീഷ്:Blue Poison Arrow Frog). ഇവയെ തെക്കൻ സൂറിനാം മുതൽ വടക്ക്, മദ്ധ്യ ബ്രസീൽ വരെ കാണപ്പെടുന്നു. നീല വിഷത്തവള എന്നാണ് പൊതുവെ വിളിക്കുന്നത്. പ്രാദേശിക ആളുകൾ ഇവയെ ഒക്കൊപിപി എന്നും വിളിക്കുന്നു. ശരീരം മുഴുവൻ നീല നിറമായതിനാലാണ് ഇവയെ നീലത്തവളയെന്നു വിളിക്കുന്നത്. കാഴ്ച്ചയിൽ ആകർഷകമായത് എന്നതിലുപരി ഇവയ്ക്ക് മറ്റു ജീവികളെ വശീകരിക്കാനുള്ള കഴിവും കൂടുതലാണ്.
ശരീര ഘടന
[തിരുത്തുക]ഇടത്തരം വലിപ്പമുള്ള തവളകളുടെ ഗണത്തിലാണ് നീലത്തവളകൾ ഏകദേശം 8 ഗ്രാമോളം തൂക്കം വയ്ക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തുമ്പോൾ 3 മുതൽ 4.5 സെന്റി മീറ്റർ വലിപ്പം വയ്ക്കുന്നു. വനത്തിൽ കഴിയുന്ന തവളകളുടെ ആയുസ്സ് 4-6 വർഷമാണ്. തിളക്കമുള്ള നീലശരീരമായതിനാൽ ഇവയെ പെട്ടെന്നു തന്നെ തിരിച്ചറിയാൻ സാധിക്കും, കൈകാലുകളും വയറും കൂടുതൽ ഇരുണ്ടതാണ്. ആക്രമിക്കാൻ വരുന്ന ശത്രുക്കൾക്കെതിരെ പ്രതിരോധിക്കാൻ ഇവയുടെ ത്വക്കിനടിയിലുള്ള വിഷം സഹായിക്കുന്നു. ഈ വിഷത്തിന്റെ വീര്യം കൊണ്ട് ശത്രുക്കൾ കൊല്ലപ്പെടുകയോ ബോധക്ഷയം സംഭവിക്കുകയോ ചെയ്യാം. ഓരോ തവളകളുടെയും ശരീരത്തിലുള്ള കറുത്ത പുള്ളികൾ വ്യത്യാസമായിരിക്കും, ഒരേ പോലെ പുള്ളി ഉള്ള ഒരു തവള മാത്രമേ ഉണ്ടാകൂ. ഒരോ കാലിലും പരന്ന നാലു വിരലുകളാണുള്ളത്, ഇതിനടി വശത്തായി പിടുത്തം കിട്ടാനുള്ള കൊളുത്തുകളും ഉണ്ട്.
ആഹാര രീതി
[തിരുത്തുക]നീലത്തവള പ്രധാനമായും ഷഡ്പദങ്ങൾ, ഉറുമ്പുകൾ, ഈച്ചകൾ, ചിലന്തികൾ, വെട്ടിലുകൾ എന്നിവയേയാണ് അഹാരമാക്കുന്നത്. ഒരു വിധത്തിൽ ഇവ കീടഭക്ഷകങ്ങളാണ്, എന്നിരുന്നാൽ തന്നെയും മറ്റു ആഹാരങ്ങളും ഇരയാക്കാറുണ്ട്. ബീജസങ്കലനം നടക്കാത്ത മുട്ടകൾ വാൽമാക്രികൾ ഭക്ഷണമാക്കുന്നു.
അവലംബം
[തിരുത്തുക]- Reynolds et al. (2004). Dendrobates azureus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a range map and justification for why this species is vulnerable
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മിച്ചിഗൻ സർവകലാശാല
- വിഷത്തവളകൾ Archived 2007-02-24 at the Wayback Machine.