Jump to content

ബ്ലാഗ ഡിമിട്രോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blaga Dimitrova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലാഗ ഡിമിട്രോവ
ജനനം(1922-01-02)2 ജനുവരി 1922
മരണം2 മേയ് 2003(2003-05-02) (പ്രായം 81)

ഒരു പ്രമുഖ ബൾഗേറിയൻ കവയിത്രിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു ബ്ലാഗ ഡിമിട്രോവ എന്ന ബ്ലാഗ നികൊലോവ ഡിമിട്രോവ ഇംഗ്ലീഷ്‌: Blaga Nikolova Dimitrova (ബൾഗേറിയൻ: Блага Димитрова) ബൾഗേറിയൻ റിപ്പബ്ലിക്കിന്റെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വൈസ് പ്രസിഡന്റും ബൾഗേറിയയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റും ആദ്യ വനിതാ വൈസ് പ്രസിഡന്റുമായിരുന്നു ബ്ലാഗ. 1992 ജനുവരി 22 മുതൽ 1993 ജൂലൈ ആറു ബൾഗേറിയയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. യൂനിയൻ ഓഫ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകയായിരുന്നു.

ജീവിത രേഖ

[തിരുത്തുക]

ബൾഗേറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വ്‌റാറ്റ്‌സ പ്രവിശ്യയിലെ ബ്യാല സ്ലാറ്റിന പട്ടണത്തിൽ 1922 ജനുവരി രണ്ടിന് അദ്ധ്യാപിക, അഭിഭാഷക ദമ്പതികളുടെ മകളായി ജനിച്ചു. 1942ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1945ൽ ബൾഗേറിയയിലെ പുരാതന സർവ്വകലാശാലയായ സോഫിയ യൂനിവേഴ്‌സിറ്റിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. 1970കളിൽ ബ്ലാഗ എഴുതിയ രചനകൾ രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിക്കുന്നതായിരുന്നു. അതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏറെ താക്കീതുകൾ ലഭിച്ചു. 1970കളിൽ ബ്ലാഗ എഴുതിയ നാലു പുസ്തകങ്ങൾ- ഫൈർ ഫ്ലൈസ് ഫേഡിങ് (Fireflies Fading), റബ്ബർ പ്ലാന്റ്, ക്വസ്റ്റൻസ്, ഹോബ്യാഡ- സർക്കാരിന്റെ പ്രസിദ്ധീകരണശാലയിൽ നിന്ന് പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.[1] വിയറ്റനാം യുദ്ധം നടക്കുന്ന സമയത്ത് നിരവധി തവണ പത്രപ്രവർത്തകയായി അവിടെ സന്ദർശിച്ചു. 1967ൽ ഒരു വിയറ്റനാമീസ് പെൺകുട്ടിയെ ദത്തെടുത്തു. സാഹിത്യ നിരൂപകനായ ജോർദൻ വസിലെവിനെയാണ് ബ്ലാഗ വിവാഹം ചെയ്തിരുന്നത്. 2003 മെയ് രണ്ടിന് ബ്ലാഗ മരണപ്പെട്ടു.

കൃതികൾ

[തിരുത്തുക]
  • Because the sea is black: poems of Blaga Dimitrova. Translators Niko Boris & Heather McHugh. Wesleyan University Press. 1989.{{cite book}}: CS1 maint: others (link)
  • Because the sea is black. Translators Ludmilla G. Popova-Wightman & Elizabeth A. Socolow. Ivy Press Princeton. June 2003. ISBN 1-930214-06-5.{{cite book}}: CS1 maint: others (link)
  • The last rock eagle: selected poems of Blaga Dimitrova. Translators Brenda Walker, Vladimir Levchev, Belin Tonchev. Forest Books. 1992. ISBN 978-1-85610-009-0.{{cite book}}: CS1 maint: others (link)
  • Forbidden sea: a poem. Ivy Press. 2000. ISBN 978-1-930214-01-9.

പദ്യസമാഹാരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്ലാഗ_ഡിമിട്രോവ&oldid=3779704" എന്ന താളിൽനിന്ന് ശേഖരിച്ചത്