കരിമ്പൻ ബുൾബുൾ
കരിമ്പൻ ബുൾബുൾ | |
---|---|
Hypsipetes leucocephalus psaroides (Himachal Pradesh, India) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. leucocephalus
|
Binomial name | |
Hypsipetes leucocephalus Gmelin, 1789
| |
Rough distribution of South Asian species within the complex |
Hypsipetes leucocephalus എന്ന് ശാസ്ത്രീയ നാമമുള്ള കരിമ്പൻ ബുൾബുളിന് ഇംഗ്ലീഷിൽ Himalayan Black Bulbul' അല്ലെങ്കിൽ ഏഷ്യൻ ബ്ളാക്ക് ബുൾബുൾ എന്നൊക്കെ പേരുകളുണ്ട്.
വിവരണം
[തിരുത്തുക]തെക്കേ ഏഷ്യയിൽ ഇന്ത്യ മുതൽ തെക്കേ ചൈന വരെ കാണുന്നു.[2] ഏഷ്യയിൽ കുറേ ഉപവിഭാഗങ്ങളുണ്ട്.
വീതിയുള്ള ഇലകളുള്ള കാടുകളിലും കൃഷിയിടങ്ങളിലും കാണുന്നു. ഹിമാലയത്തിലുള്ള ഉപവിഭാഗം തണുപ്പു കാലത്ത് സമതലങ്ങളിലേക്ക് മാറാറുണ്ട്.[3][4]
വിവരണം
[തിരുത്തുക]നീളമുള്ള 24-25 സെ.മീ നീളം. കൊക്ക്, കാൽ എന്നിവ ചുവപ്പ് നിറം. തൊപ്പി കറുപ്പു നിറത്തിൽ പൊങ്ങി നിൽക്കുന്നതാണ്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്.[5][6][7] പക്ഷിയുടെ ശരീരം ഇരുണ്ട ചാരനിറമോ മങ്ങിയ കറുപ്പോ ആണ്. വാലിനറ്റത്ത് ചെറിയൊരു വെട്ട്(കൊത) കാണാം.[8]
ഇവയെ അഞ്ചും പത്തും എണ്ണങ്ങളുള്ള ചെറുകൂട്ടങ്ങളായാണ് കാണാറുള്ളത്. വളരെ വേഗത്തിൽ പറക്കുന്ന ഇവ ഉയരം കൂടിയ മരങ്ങളുടെ ഏറ്റവും മുകളിൽ ചെന്നിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.[8]
ഭക്ഷണം
[തിരുത്തുക]വിത്തുകളും പ്രാണികളും ആണ് പ്രധാന ഭക്ഷണം. ചെറിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. ചെറിയ പഴങ്ങളും കഴിക്കും. [9]
പ്രജനനം
[തിരുത്തുക]മരത്തിലൊ കുറ്റിക്കാടുകളിലൊ കോപ്പ പോലെയുള്ള കൂട് ഉണ്ടാക്കുന്നു. ഉണങ്ങിയ ഇലകളും പുല്ലുകളും മോസുകളും കൊണ്ടാണ് കൂട്. ഉൾവശം മൃദുവയ വസ്തുക്കൾ കൊണ്ട് വിതാനിച്ചിരിക്കും. [10] പൂവനും പിടയും ചേർന്നാണ് കൂട് ഒരുക്കുന്നത്. 2-3 മുട്ടകളിടും.
അവലംബം
[തിരുത്തുക]- ↑ "Hypsipetes leucocephalus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Gregory, Steven M. (2000). "Nomenclature of the Hypsipetes Bulbuls (Pycnonotidae)" (PDF). Forktail. 16: 164–166. Archived from the original (PDF) on 2008-08-28. Retrieved 2014-04-07.
- ↑ Raza, RH (1993). "Sighting of Black Bulbul Hypsipetes madagascariensis (P.L.S. Muller) in Gaya, Bihar". J. Bombay Nat. Hist. Soc. 90 (2): 291.
- ↑ Gaston,AJ (1972). "Black Bulbuls Hypsipetes madagascariensis (P.L.S. Muller) in Delhi". J. Bombay Nat. Hist. Soc. 69 (3): 651–652.
- ↑ Ali, S & S D Ripley (1996). Handbook of the birds of India and Pakistan. Vol. 6 (2 ed.). Oxford University Press. pp. 109–113.
- ↑ Blanford WT (1889). The Fauna of British India, Including Ceylon and Burma. Birds. Volume 1. Taylor and Francis, London. pp. 259–263.
- ↑ Baker, ECS (1924). The Fauna of British India, Including Ceylon and Burma. Birds. Vol. 1 (2 ed.). Taylor and Francis, London. pp. 368–373.
- ↑ 8.0 8.1 കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ(കേരള സാഹിത്യ അക്കാദമി-1996)
- ↑ Narang,ML; Rana,RS (1999). "Black Bulbuls association with Melia azedarach". Newsletter for Birdwatchers. 38 (6): 104.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Hume, AO (1889). The nests and eggs of Indian birds. Vol. 1 (2 ed.). R H Porter, London. pp. 164–168.