ബിസ്മാർക്ക് ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bismarck Archipelago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിസ്മാർക്ക് ദ്വീപസമൂഹം
ബിസ്മാർക്ക് ദ്വീപസമൂഹത്തിന്റെ ഭൂപടം
Geography
Locationപാപുവ ന്യൂ ഗിനിയ
Coordinates5°00′S 150°00′E / 5.000°S 150.000°E / -5.000; 150.000
Major islandsന്യൂ ബ്രിട്ടൻ, ന്യൂ അയർലന്റ്
Area49,700 km2 (19,200 sq mi)
Highest elevation2,340 m (7,680 ft)
Highest pointമൌണ്ട് ടറോൺ
Administration
പാപുവ ന്യൂ ഗിനിയ
മേഖലദ്വീപുകളുടെ മേഖല

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ന്യൂ ഗിനിയയുടെ വടക്കുകിഴക്കൻ തീരത്തുനിന്നകലെ, പപ്പുവ ന്യൂ ഗിനിയയിലെ ദ്വീപുകളുടേയുംകൂടി ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു പറ്റം ദ്വീപുകളാണ് ബിസ്മാർക്ക് ദ്വീപസമൂഹം. ഈ ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 50,000 ചതുരശ്ര കിലോമീറ്ററായി കണക്കാക്കിയിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ബിസ്മാർക്ക് ദ്വീപസമൂഹത്തിൽ ഇപ്പോൾ അധിവസിക്കുന്ന ആദിവാസികളുടെ സമൂഹം ഏകദേശം 30,000 മുതൽ 40,000 വർഷങ്ങൾക്ക് മുമ്പുതന്നെ ഈ ദ്വീപസമൂഹത്തിലേയ്ക്കു കുടിയേറിപ്പാർത്തതായി വിശ്വസിക്കപ്പെടുന്നു[1] അവർ ന്യൂ ഗിനിയയിൽ നിന്ന് വഞ്ചികളിൽ ബിസ്മാർക്ക് കടലിനു കുറുകെയോ അല്ലെങ്കിൽ ഭൌമോപരിതലത്തിന്റെ ഉയർച്ചയിലൂടെ താൽക്കാലികമായി സൃഷ്ടിക്കപ്പെട്ട ഒരു സേതു മാർഗ്ഗമായോ സഞ്ചരിച്ച് ഇവിടെ എത്തിയതായിരിക്കാമെന്നാണ് പൊതുവേയുള്ള അനുമാനം. ഈ ദ്വീപസമൂഹത്തിലേയ്ക്ക് പിൽക്കാലത്ത് എത്തിയവരിലുൾപ്പെട്ടവരാണ് ഇന്ന് ഇവിടെ കാണപ്പെടുന്ന ലാപിത ജനത.

1616 ൽ ഇവിടെയെത്തിയ ഡച്ച് നാവികസഞ്ചാരിയും പര്യവേഷകനുമായ വില്ലെം ഷൂട്ടൻ ആയിരുന്നു ഈ ദ്വീപുകൾ സന്ദർശിച്ച ആദ്യ യൂറോപ്യൻ വംശജൻ.[2][3]

ഭൂമിശാസ്ത്രം[തിരുത്തുക]

ബിസ്മാർക്ക് ദ്വീപസമൂഹത്തിൽ ഏകദേശം 49,700 ചതുരശ്ര കിലോമീറ്റർ (19,189 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള അഗ്നിപർവ്വത ദ്വീപുകൾ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Leavesley, Matthew G. and Chappell, John. "Buang Merabak: additional early radiocarbon evidence of the colonisation of the Bismarck Archipelago, Papua New Guinea". Antiquity. Durham University. Retrieved 4 March 2018.{{cite web}}: CS1 maint: multiple names: authors list (link)
  2. Sigmond, J. P. and Zuiderbann, L. H. (1976) Dutch Discoveries of Australia, Rigby, Australia. ISBN 0-7270-0800-5
  3. Spate, O. H. K. (1979) The Spanish Lake, Australian National University, Second Edition, 2004. ISBN 1-920942-17-3