ബിനീഷ് ബാസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bineesh Bastin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിനീഷ് ബാസ്റ്റിൻ
ബിനീഷ് ബാസ്റ്റിൻ
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്സിനിമ നടൻ
വെബ്സൈറ്റ്https://www.bineeshbastin.com/

പ്രധാനമായും മലയാളം, തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. തെറി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് അദ്ദേഹം പ്രശസ്തനായത്.[1]

വ്യക്തിജീവിതം[തിരുത്തുക]

1990 ജൂൺ 15 ന് എറണാകുളം ജില്ലയിലെ കൊച്ചി തോപ്പുംപടിയിൽ സെബാസ്റ്റ്യൻ മരിയ ദമ്പതികളുടെ നാലു മക്കളിൽ ഒരാളായി ജനനം.[2][3] കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ പഠിച്ച ബിനീഷ്, സെന്റ്. ആൽബർട്ട്സ് കോളേജിൽ നിന്ന് കലാശാലാവിദ്യാഭ്യാസവും ചെയ്തു.[2] കൊച്ചി മുണ്ടൻവേലിയിലാണ് ഇപ്പോൾ താമസം.[4]

പത്തുവർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ച പരിചയമുണ്ട് ബിനീഷിന്. തന്റെ അഭിനയ ജീവിതത്തിനിടയിൽ ബിനീഷ് നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങൾ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ റോൾ സംവിധായകൻ ഭാഷ
2016 കട്ടപ്പനയിലെ ഹൃതിക് റോഷൻ junior artist Nadirshah മലയാളം
Kolumittayi Rony Arun Vishwam മലയാളം
Dum Uncredited Anuram മലയാളം
Theri Chetan's henchman Atlee (director) തമിഴ്
Kattumakkan Uncredited Shalil Kallur മലയാളം
2015 Double Barrel World Lijo Jose Pellissery മലയാളം
2013 Daivathinte Swantham Cleetus Uncredited Marthandan മലയാളം
Sound Thoma Uncredited Vysakh മലയാളം
2012 Thappana Uncredited Johny Antony മലയാളം
2011 Koratty Pattanam Railway Gate Uncredited Hafiz Ismail മലയാളം
Dam 999 Uncredited Sohan Roy ഇംഗ്ലീഷ്
2010 Pokkiri Raja Gunda Vysakh മലയാളം
2009 Angel John Uncredited S. L. Puram Jayasurya മലയാളം
Passenger Uncredited Ranjith Sankar മലയാളം
2008 Annan Thambi Uncredited Anwar Rasheed മലയാളം

അവലംബം[തിരുത്തുക]

  1. s, aravind k (2017-01-09). "Bineesh Bastin is a 'sambhavam'" (in ഇംഗ്ലീഷ്). Retrieved 2022-04-23.
  2. 2.0 2.1 "ബിനീഷ് ബാസ്റ്റിൻ" (in ഇംഗ്ലീഷ്). Retrieved 2022-04-23.
  3. "വീടിന്റെ അവസ്ഥ കണ്ടു പലരും സഹായിക്കാനെത്തി, പക്ഷേ ഞാൻ നിരസിച്ചു, കാരണമുണ്ട്: ബിനീഷ് ബാസ്റ്റിൻ". Retrieved 2022-04-23.
  4. "ഒന്നും ശരിയായില്ലെങ്കിൽ ഞാൻ വീണ്ടും കൽപ്പണിക്ക് പോകും: ബിനീഷ് ബാസ്റ്റിൻ". Retrieved 2022-04-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിനീഷ്_ബാസ്റ്റിൻ&oldid=3825737" എന്ന താളിൽനിന്ന് ശേഖരിച്ചത്