ബിമൻ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biman Basu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Biman Basu
ജനനം (1940-07-01) 1 ജൂലൈ 1940  (83 വയസ്സ്)
ഓഫീസ്Left Front (West Bengal) chairman (2006-now)
Secretary CPI(M) West Bengal State Committee (2006-2015)
മുൻഗാമിAnil Biswas (politician) (both as Left Front (West Bengal) chairman & CPI(M) West Bengal State Secretary)
പിൻഗാമിSurjya Kanta Mishra (as CPI(M) State Secretary)
രാഷ്ട്രീയ കക്ഷിCPI(M)

ഭാരതത്തിലെ ഒരു സി.പി.ഐ(എം) നേതാവാണ് ബിമൻ ബസു. സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ അംഗവും, ബംഗാൾ സംസ്ഥാന സെക്രട്ടറിയുമാണിപ്പോൾ.[1]

ജീവചരിത്രം[തിരുത്തുക]

1940 ജൂലൈ ഒന്നിന് കൊൽക്കത്തയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന ബിമൻ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. 1970ൽ എസ്‌.എഫ്‌.ഐ രൂപീകരിച്ചപ്പോൾ ആദ്യ ജനറൽ സെക്രട്ടറിയായി. "71ൽ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവും 78ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. "83ൽ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായി. 85ൽ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം "98ൽ പൊളിറ്റ്ബ്യൂറോ അംഗമായി. 2006ൽ അനിൽ ബിശ്വാസിന്റെ നിര്യാണത്തെത്തുടർന്നാണ് ബിമൻ ആദ്യം സംസ്ഥാന സെക്രട്ടറിയായത്. 2008ലും 2012ലും നടന്ന സംസ്ഥാന സമ്മേളനങ്ങൾ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.[2]

അവലംബം[തിരുത്തുക]

  1. "ദേശാഭിമാനി വാർത്ത". Archived from the original on 2012-05-02. Retrieved 2012-02-20.
  2. സി.പി.ഐ.എം വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=ബിമൻ_ബസു&oldid=3639083" എന്ന താളിൽനിന്ന് ശേഖരിച്ചത്