ബിമൽ റോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bimal Roy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Bimal Roy
Bimal Roy.jpg
അവാർഡുകൾ International Prize Cannes Film Festival
1953 Do Bigha Zamin

ഹിന്ദി സിനിമ രംഗത്തെ പ്രമുഖ സംവിധായകനാണ് ബിമൽ റോയി(1909-1966)[1] . ബംഗ്ലാദേശിലെ ഡാക്കയിൽ ജനിച്ചു.[2] വിദ്യാഭ്യാസം കോൽക്കത്തയിൽ ‍. നിതിൻ ബോസിന്റെ കീഴിൽ ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തനമാരംഭിച്ചു. പി.സി. ബറുവയുടെ `ദേവദാസ്', `ഗൃഹദ', `മായ', `മുക്തി' `അഭിനേത്രി', `ബിറാജ്ബഹു' എന്നീ ചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. ന്യൂ തിയേറ്റേഴ്‌സിന്റെ `ഉദായർ പാതേ' എന്ന ചിത്രമാണ് ആദ്യമായി സംവിധാനംചെയ്തത്. `ദോ ബീഗാ സമീൻ' അദ്ദേഹത്തെ പ്രശസ്തനാക്കി. മുംബൈ ടാക്കീസിനു വേണ്ടി കുറച്ചുകാലം പ്രവർത്തിച്ചു. 1952-ൽ മുംബൈ യിൽ ബിമൽ റോയ് പ്രൊഡക്ഷൻസ് സ്ഥാപിച്ചു. പതിനൊന്നു വർഷത്തിനകം പതിമൂന്നു ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ സുജാതാ, ബന്ധിനി എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മുംബൈയിലേക്കുപോയ പല ബംഗാളി സിനിമാനിർമാതാക്കളെയും പ്രോത്സാഹിപ്പിച്ചു. (ഉദാ: ഹെമേൻ ഗുപ്ത, അസിത്സെൻ) ബിമൽ റോയിയുടെ സിനിമാ നിർമ്മാണ സംഘത്തിൽ ഋഷികേശ് മുഖർജി, ഗുൽസാർ, ബിമൽദത്ത് തുടങ്ങിയ പ്രതിഭാധനർ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "BIMAL ROY (1909-1966)". Vinay Lal. www.sscnet.ucla.edu/. ശേഖരിച്ചത് 2013 നവംബർ 7.
  2. http://www.imdb.com/name/nm0746950/
"https://ml.wikipedia.org/w/index.php?title=ബിമൽ_റോയി&oldid=2786962" എന്ന താളിൽനിന്ന് ശേഖരിച്ചത്