ഭാഷാവൈജയന്തി
പ്രസിദ്ധമായ സംസ്കൃതനിഘണ്ടുവാണ് ഭാഷാവൈജയന്തി. ക്രി. പി. പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന യാദവപ്രകാശനാണ് ഇതിന്റെ കർത്താവെന്നു കരുതപ്പെടുന്നു. വിശിഷ്ടാദ്വൈതമതസ്ഥാപകനായ രാമാനുജാചാര്യരുടെ ഗുരുവായിരുന്നു ഇദ്ദേഹം. കേരളീയപണ്ഡിതന്മാരുടെ വളരെ ബഹുമാനിച്ചിരുന്ന ഒരു കോശഗ്രന്ഥമാണിത്. ഈ നിഘണ്ടുവിന് ലഘുവായ ഒരു ഭാഷാടിപ്പണിയോടെ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]
മലയാള തർജ്ജമ
[തിരുത്തുക]വൈജയന്തീ ടീക ഇന്ന സംജ്ഞകൾ ഇന്ന ജാതിക്രിയാഗുണങ്ങളുടെ പര്യായങ്ങളാണെന്നു മാത്രമേ പറയുന്നുള്ളു; അതുതന്നെയും എല്ലാ സംജ്ഞകൾക്കുമില്ല. നിർമ്മാതാവു് ആരെന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ ഗ്രന്ഥത്തിന്റെ ആദ്യവസാനഭാഗങ്ങൾ കണ്ടെത്തിയിട്ടില്ല . ഗ്രന്ഥനിർമ്മിതി കൊല്ലം എട്ടാം ശതകത്തിലോ, പക്ഷേ ഏഴാം ശതകത്തിലോ ആകാമെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.
കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ ചില ഉദാഹരണങ്ങൾ നൽകിയിട്ടുണ്ട്:
ബലാൽച്ചെയ്യിച്ച കർമ്മം—പിഷ്ടിർന്നാകാരിതം കർമ്മഹഠാദ്യേപി ച തൽകൃതം
കള്ളൻ—അഥൈകാഗാരികശ്ചോരഃ പരിമോഷീ മലിമ്ളുചഃ പ്രതിരോധീ പരാസ്കന്ദീതസ്കരഃ പ്രതിരോധകഃ
സ്തേനോ രാത്രിചരോ ദസ്യുർമ്മോഷകഃ പരിപാന്ഥികഃ
പശ്യതോ യോ ഹരത്യർത്ഥാൻ സചോരഃ പശ്യതോഹരഃ
കൂറപറിക്കുമവൻ—പടച്ചരഃ പടച്ചോരോ
വലിഞ്ഞുപിടിയ്ക്ക—ബന്ദീ സ്ത്രീ പ്രഗ്രഹോ ഗ്രഹഃ
കട്ടുകൊണ്ട ദ്രവ്യം—ലോഷ്ട്രം ഹൃതോർത്ഥശ്ചൌര്യം തു.ˮ
ഉള്ളൂർ - കേരള സാഹിത്യ ചരിത്രം രണ്ടാം വോള്യം .
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.