ഭഗവാൻ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhagavan (Film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭഗവാൻ
സംവിധാനംപ്രശാന്ത് മാമ്പുള്ളി
നിർമ്മാണംവിജീഷ് മണി
രചനപ്രശാന്ത് മാമ്പുള്ളി
അഭിനേതാക്കൾമോഹൻലാൽ
ലക്ഷ്മി ഗോപാലസ്വാമി
ഡാനിയൽ ബാലാജി
സംഗീതംജോജി ജോൺസൺ
മുരളി കൃഷ്ണ
രഞ്ജു
സഞ്ജു
നസറുദ്ദീൻ
ഛായാഗ്രഹണംലോകനാഥൻ
റിലീസിങ് തീയതി
  • മേയ് 1, 2009 (2009-05-01)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2 കോടി
സമയദൈർഘ്യം98 മിനിട്ടുകൾ

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭഗവാൻ. മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി, ഡാനിയൽ ബാലാജി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഈ ചലച്ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും 19 മണിക്കൂറുകൾക്കുള്ളിൽ നിർവ്വഹിച്ചു എന്നുള്ളതിനാലാണ് ഈ ചിത്രം പ്രശസ്തമായത്.[1] തീവ്രവാദത്തിനെതിരായുള്ള സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. 9am നും 11am നും ഇടക്ക്, ഒരു ആശുപത്രി പിടിച്ചെടുക്കുന്ന തീവ്രവാദി സംഘത്തിനെതിരെ ഡോ.ബാലഗോപാൽ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിൽ പറയുന്നത്. ആറ് വ്യത്യസ്ത ലൊക്കേഷനുകളിൽ ഒരേ സമയത്തായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി ഏഴ് ക്യാമറകൾ ഉപയോഗിച്ചു. 12 മണിക്കൂറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴമൂലം ചിത്രീകരണം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയുടെ സഹായത്തിന് നാല് സഹസംവിധായകരും ഏഴ് സംവിധാന സഹായികളും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ലോകനാഥന് 18 സഹായികളും ഉണ്ടായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mohanlal's Bhagavan sets new record". Retrieved 2010 March 12. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]