ബെനദോത്തോ അന്തലാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benedetto Antelami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബെനദോത്തോ അന്തലാമിടെ ശില്പം 1178

ഇറ്റാലിയൻ പ്രതിമാശില്പിയായിരുന്നു ബെനദോത്തോ അന്തലാമി. പാർമാ ഭദ്രാസനദേവാലയത്തിന്റെ ഭിത്തിയിൽ 1178-ൽ നിർമിച്ച ഒരു റിലീഫ് ശില്പത്തിൽ ബെനദത്തോയുടെ പേര് എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് ആ ശില്പശൈലിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇന്നും അറിയപ്പെടുന്നത്. 1196-ൽ ഇതേപട്ടണത്തിലുള്ള ജ്ഞാനസ്നാപന മന്ദിരത്തിലും ഇതുമാതിരി ശില്പങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ക്രിമോണ, ബോർഗോസാൻഡോണിയോ, ഫോർലി, മിലാൻ, വേഴ്സെലി എന്നിവിടങ്ങളിലും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്ന കലാശില്പങ്ങൾ സൂക്ഷിക്കപ്പെട്ടുവരുന്നു. ഈ ശില്പങ്ങളിൽ ചിലത് ഇദ്ദേഹത്തിന്റെ ശൈലി പിൻതുടർന്ന ശിഷ്യന്മാരുടേതാകാനും ഇടയുണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ ലളിതവും ഋജുവുമായ സമീപനം ഈ ശില്പങ്ങളിൽ വ്യക്തമായി പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തലാമി, ബെനദത്തോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ബെനദോത്തോ_അന്തലാമി&oldid=1696202" എന്ന താളിൽനിന്ന് ശേഖരിച്ചത്